എസ് ഐ നുഹ്മാന്റെ വീട്ടിലേക്ക് മാർച്ചിന് നേതൃത്വം നൽകിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രശംസിച്ച് വി.എസ് ജോയ് . ‘മലപ്പുറത്ത് ഇന്ന് യൂത്ത് കോൺഗ്രസ് നടത്തിയ ലാത്തിചാർജിൽ പൊലീസിന് പരിക്ക്, പോരാളികൾ ജയിലറയിലേക്ക്’, എന്ന കുറിപ്പാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവ് പ്രകാരമാണ് പുറത്തുവന്നത്. 2023 ഏപ്രിൽ മാസം അഞ്ചാം തീയതിയായിരുന്നു മർദനം.
കുറിപ്പ്
മലപ്പുറത്ത് ഇന്ന് യൂത്ത് കോൺഗ്രസ് നടത്തിയ ലാത്തിചാർജിൽ പൊലീസിന് പരിക്ക്..പോരാളികൾ ജയിലറയിലേക്ക്..
സുജിതിനെ മർദിച്ച എസ് ഐ നുഹ്മാന്റെ വീട്ടിലേക്ക് മാർച്ചിന് നേതൃത്വം നൽകിയ..യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂർ,കെ എസ് യൂ ജില്ലാ പ്രസിഡന്റ് ഇ കെ അൻഷിദ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ എ.കെ ഷാനിദ്,സഫീർജാൻ പാണ്ടിക്കാട്,നാസിൽ പൂവിൽ എന്നിവർക്ക് അഭിവാദ്യങ്ങൾ...