ഗതകാല സ്മരണകള്‍ അയവിറക്കി കൊല്ലത്തെ കരടികളി. അന്യംനിന്നു പോകാതെ 50 വര്‍ഷമായി ഓണത്തിനൊടനുബന്ധിച്ചാണ് കരടികളി തേവലക്കരയില്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്നത്. രണ്ടോ അതിലധികമോ കരടികളും വേട്ടക്കാരനും കരടികളിയിലുണ്ടാകും.
തെങ്ങോലയുടെ മടലും ഈര്‍ക്കിലും ചീകി കളഞ്ഞു നാരുകളാക്കി കഥകളിക്കാര്‍ കുത്തിയുടുക്കുന്നതുപോലെ ഓല വലിച്ചുകെട്ടിയാണ് വേഷം. കിരീടത്തിനു പകരം കരടിത്തല. കരടി മാത്രമല്ല വേട്ടക്കാരനും ഉണ്ടാകും. കൊമ്പന്‍മീശയും അമ്പും വില്ലുമായാണ് വേട്ടക്കാരന്‍ എത്തുക. അത്തം പിറക്കുന്നതു മുതല്‍ വീടുകളിലെത്തിയാണ് കരടിക്കളി.
നാട്ടുവിശേഷങ്ങളും പുരാണകഥകളും ചേര്‍ന്ന നാടന്‍ പാട്ടുകള്‍ക്ക് കൈത്താളവും കൈമണിയും ഗഞ്ചിറയും പക്കമേളമാകും. പാട്ടിനൊത്ത് താളം ചവിട്ടിയാണ് കരടിക്കളി. രാഘവന്‍ 50 വര്‍ഷം പിന്നിട്ടു. കരടികളി മുന്നോട്ടു നീങ്ങിയപ്പോള്‍ കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോനും കളിയില്‍ പങ്കാളികളായി. മുന്‍പ് സന്ധ്യക്ക് തുടങ്ങിയാല്‍ പുലര്‍ച്ചെ വരെയുണ്ടായിരുന്നു കരടികളി. ഇപ്പോള്‍ അതു ലോപിച്ചു. എന്നാലും അന്യംനിന്നു പോകുമെന്നു ഭയന്ന കരടിക്കളി ഇപ്പോഴും തുടരുന്നു. ചെറിയ ചെറിയ ഏറ്റക്കുറച്ചിലോടെയാണെങ്കിലും