മണ്ണെടുത്തുപോയ ജീവിതങ്ങൾക്കിടയിൽ നിന്നും സ്നേഹത്തിന്റെയും പ്രത്യാശയുടെയും പുതിയൊരു പൂക്കാലം വിരിയുകയാണ്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ തീരാവേദനകൾ മറന്ന്, സർക്കാർ നിർമ്മിച്ച് നൽകിയ പുതിയ ടൗൺഷിപ്പിൽ ആദ്യത്തെ ഓണം ആഘോഷിച്ച് ദുരന്തബാധിതർ. കണ്ണീരോർമ്മകളുടെ മുറ്റത്ത് അവർ പൂക്കളമൊരുക്കി

മലവെള്ളപ്പാച്ചിലിൽ ഒട്ടേറെപ്പേരുടെ ജീവനും ജീവിതവും തകിടംമറിച്ചെങ്കിലും അതിജീവനത്തിനുള്ള കരുത്തിനെ ഒഴുക്കിക്കളയാൻ അതിനു കഴിഞ്ഞില്ല. ദുരന്തത്തിന്റെ ഇരുൾ മായ്ച്ച്, സർക്കാർ ഒരുക്കിയ പുതിയ ടൗൺഷിപ്പിന്റെ മുറ്റത്ത് പുഞ്ചിരിയുടെ പുതിയൊരു സൂര്യനുദിക്കുകയാണ്.

വേദനകളെ മറവിയിലേക്ക് തള്ളിമാറ്റി, ആട്ടവും പാട്ടുമായി ടൗൺഷിപ്പിലെ മുറ്റം അക്ഷരാർത്ഥത്തിൽ ഉത്സവപ്പറമ്പായി മാറി. രണ്ടു വർഷത്തെ നീറുന്ന നഷ്ടങ്ങളിൽനിന്ന്, ജീവിതത്തിലേക്ക് തിരികെ നടന്നുതുടങ്ങിയതിന്റെ ആശ്വാസവും ആനന്ദവും ഓരോരുത്തരുടെയും മുഖത്ത് തെളിഞ്ഞുനിന്നു. നഷ്ടപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച്, പുതുജീവിതത്തിന്റെ പ്രത്യാശയോടെ ടൗൺഷിപ്പിൽ ഇവർ ഓണത്തെ വരവേൽക്കുന്നു.

ENGLISH SUMMARY:

Malayala Manorama Online News reports on the joyous Onam celebration in a new township built for survivors of the Mundakkai-Chooralmala disaster. Amidst lingering pain from their past, these families are embracing hope and new beginnings as they celebrate their first Onam in their rebuilt homes.