ambulance-tcr

ആംബുലന്‍സ് ഡ്രൈവര്‍ (ഇടത്)

TOPICS COVERED

തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വനിതാ പോലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയതിന്റെ വീഡിയോ നവമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. രോഗിയുമായി പോയ ആംബുലൻസിന് പെട്ടെന്ന് വഴിയൊരുക്കിയത് ആയിരുന്നു കയ്യടിക്ക് കാരണം. പക്ഷേ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലായിരുന്നു. 

അന്വേഷണം നടത്താൻ ഒരു കാരണമുണ്ട് . ആംബുലൻസിന്റെ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ മിററിൽ ഡ്രൈവറുടെ കൈവശം ഫോൺ കണ്ടെത്തിയിരുന്നു. അങ്ങനെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് ആംബുലൻസ് കുരുക്കിൽപ്പെട്ടത് . എന്നാല്‍ ആംബുലന്‍സ് ഓടിക്കുന്നതിനിടെ താന്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നു ഡ്രൈവര്‍ വിശദീകരിച്ചു. ബ്ലോക്കില്‍ പെട്ട് കിടക്കുമ്പോഴായിരുന്നു വിഡിയോ എടുത്തതെന്നു ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഒരു രോഗിയെ എടുക്കാന്‍ പോകുന്ന ദൃശ്യം ആണ് പ്രചരിച്ചത്. ആ സമയത്ത് വാഹനത്തില്‍ രോഗി ഇല്ലായിരുന്നു. സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ വന്ന റീല്‍സുകളില്‍ ആംബുലന്‍സിന്റെ സൈറണ്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. താന്‍ സൈറണ്‍ ഇട്ടിട്ടില്ലായിരുന്നു. അന്ന് തനിക്ക് ഇക്കാര്യങ്ങള്‍ പറയാന്‍ സാധിച്ചില്ലെന്നും ഡ്രൈവര്‍ മനോരമ ന്യൂസിനോടു വിശദീകരിച്ചു. 

അന്ന് സംഭവിച്ചത്

ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോള്‍ തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ചാണ് ഗതാഗതതിരക്ക് അനുഭവപ്പെട്ടത്. ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടാകുകയായിരുന്നു. 

ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ അപർണ്ണ ലവകുമാറിൻറെ ശ്രദ്ധയിൽ പെടുകയും ഇവര്‍ സ്ഥലത്തേക്ക് ഓടിയെത്തുകയുമായിരുന്നു. ഏറെ പരിശ്രമകരമായ ഉദ്യമത്തിലൂടെ ആംബുലൻസിന് വഴിയൊരുക്കികൊടുക്കുകയും ചെയ്തു. മെഡി ഹബ് ഹെൽത്ത് കെയറിൻറെ ആബുലൻസിൽ ഉണ്ടായിരുന്ന ഡ്രൈവർ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇർഫാൻ ഈ ദൃശ്യം പകർത്തി സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു. തൃശൂര്‍ സിറ്റി പൊലീസും വിഡിയോ പങ്കുവച്ചു

കഴിഞ്ഞ വർഷത്തെ ആനുവൽ അത്​ലറ്റിക്ക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനക്കാരികൂടിയായ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ അപർണ്ണ ലവകുമാറിൻറെ ഈ പ്രവൃത്തിയെ തൃശൂർ സിറ്റി പോലീസ് കമ്മീഷർ ഇളങ്കോ ആർ ഐപിഎസ് പ്രശംസിക്കുകയും സന്ദർഭോചിതമായ കർത്തവ്യ നിർവ്വഹണത്തിന് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിക്കുകയും ചെയ്തു.

തങ്ങളുടെ ഇത്തരം പരിശ്രമങ്ങളുടെ ആരംഭമല്ല ഇത് അവസാനവുമല്ല...തുടരുക തന്നെ ചെയ്യുമെന്നും ഇത്തരം പ്രവൃത്തികളെ പകർത്തി ജനഹൃദയങ്ങളിൽ എത്തിക്കുന്ന നല്ലവരായ നാട്ടുകാർക്ക് നന്ദിയെന്നും തൃശൂര്‍ പൊലീസ് ഫേസ്​ബുക്കില്‍ കുറിച്ചു. അപർണ്ണയുടെ വിഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയും പ്രശംസയുമായി രംഗത്തെത്തി. 

ENGLISH SUMMARY:

Ambulance traffic incident investigation reveals the truth. The viral video of a Kerala policewoman clearing the way for an ambulance had a twist; no patient was inside.