dileep-pulsar-suni-03

നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്. കേസിലെ പത്ത് പ്രതികളും ഡിസംബര്‍ എട്ടിന് ഹാജരാകണം. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കുറ്റകൃത്യം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്. നടൻ ദിലീപ് എട്ടാം പ്രതിയായ കേസ്, താരസംഘടനയായ 'അമ്മ'യിൽ വലിയ ഭിന്നതകൾക്ക് കാരണമാവുകയും, സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി നൽകാൻ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. 

'സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ അടക്കം ഉണ്ടായ കേസ് ഇപ്പോള്‍  ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്.  വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിത പരാതി നൽകിയതും, കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി തള്ളിയതും, നിർണായക തെളിവുകൾ ചോർന്നെന്ന ആരോപണവും കേസിന്‍റെ നാടകീയത വർധിപ്പിച്ച സംഭവങ്ങളാണ്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്.

കേസിന്റെ നാള്‍വഴി

2017 ഫെബ്രുവരി 17- നടി ആക്രമിക്കപ്പെടുന്നു

2017 ഏപ്രിൽ 18 - കേസിൽ ആദ്യ കുറ്റപത്രം സമർപ്പിക്കുന്നു

2017 ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായി

2017 ഒക്ടോബർ മൂന്നുവരെ ദിലീപ് ജയിലില്‍;തുടര്‍ന്ന് ജാമ്യം

2018 മാർച്ച് 8- കേസിലെ വിചാരണ നടപടികൾക്ക് തുടക്കം

വിചാരണയ്ക്ക് പ്രത്യേക കോടതി. എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയായ ഹണി.എം.വർഗീസ് വിചാരണ കോടതി ജഡ്ജി

2020 ജനുവരി 6 - പൾസർ സുനി, നടൻ ദിലീപ്, മാർട്ടിൻ ആന്റണി, പ്രദീപ്, സനൽകുമാർ, മണികണ്ഠൻ, വിജീഷ്, സലീം, ചാർലി തോമസ്, വിഷ്ണു എന്നീ പ്രതികൾക്കെതിരെ കുറ്റം ചുമത്തി

2020 ജനുവരി 30 - സാക്ഷിവിസ്താരം ആരംഭിച്ചു. വിചാരണ അടച്ചിട്ട കോടതി മുറിയിൽ

വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ; ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം, വിചാരണയ്ക്ക് ഇടവേള

തുടരന്വേഷണം പൂർത്തിയാക്കി അന്വേഷണസംഘം വിചാരണ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു

അന്വേഷണ റിപ്പോർട്ട് തള്ളണമെന്ന് ദിലീപ്, ദിലീപിൻ്റെ ആവശ്യം വിചാരണ കോടതി തള്ളി

കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പ്രതിചേർക്കുന്നു

2022 നവംബർ - വിചാരണ പുനരാരംഭിച്ചു.

2024 ഡിസംബർ 11- കേസിൽ അന്തിമവാദം ആരംഭിച്ചു

2025 ഏപ്രിൽ 11 - നടിയെ ആക്രമിച്ച കേസിൽ വാദം പൂർത്തിയായി

ENGLISH SUMMARY:

The long-awaited verdict in the 2017 actress assault case will be pronounced on December 8, with all nine accused, including actor Dileep and prime accused Pulsar Suni, required to appear in court. Eight years after the crime, the case remains one of Kerala’s most dramatic legal battles, involving judge complaints, rejected CBI requests, and allegations of leaked evidence. The incident reshaped the Malayalam film industry, prompting the formation of an internal complaints committee for women.