വഞ്ചിപ്പാട്ടിന്‍റെ ശീലുകൾ ഇല്ലാതെ എന്തു വള്ളംകളി. നതോന്നതയുടെ താളത്തിൽ ഓളപ്പരപ്പിൽ കളിവള്ളങ്ങൾ കുതിക്കുമ്പോൾ അത് തീരത്തും ആരവമാകും. കുട്ടനാട്ടിൽ വഞ്ചിപ്പാട്ട് സംഘങ്ങളും ഒരുങ്ങിക്കഴിഞ്ഞു.
ആറൻമുള, കുട്ടനാടൻ ശൈലികളിൽ വഞ്ചിപ്പാട്ട് പാടുന്ന സംഘങ്ങൾ കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലും തീവ്ര പരിശീലനത്തിലാണ്
വള്ളംകളി കാലത്ത് മാത്രമല്ല , പ്രധാന സാംസ്കാരിക പരിപാടികളിലും വഞ്ചിപ്പാട്ടിപ്പോൾ ഒഴിവാക്കാനാത്ത ഘടകമാണ്. പുതു തലമുറയെയും ഇവരിൽ പലരും വഞ്ചിപ്പാട്ട് പഠിപ്പിക്കുന്നു.