sarin-morf-photo

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ നിരവധി സ്ത്രീകളുടെ ആരോപണങ്ങൾക്ക് പിന്നാലെ പരിഹാസവുമായി സൗമ്യ സരിൻ രംഗത്ത് എത്തിയിരുന്നു. 'മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്, അല്ലേ?' എന്നായിരുന്നു സൗമ്യ സരിൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ തന്‍റെ ഭര്‍ത്താവും സിപിഎം നേതാവുമായി പി സരിന്‍റെ ചിത്രത്തിനൊപ്പം റിനി ആൻ ജോ‍ർജിന്‍റെ ചിത്രം ചേര്‍ത്ത് വച്ച് പ്രചരിപ്പിക്കുന്നവരോട് ചോദ്യവുമായി എത്തിയിരിക്കുകയാണ് സൗമ്യ സരിന്‍.

ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും 1996 ഇൽ ഞാൻ കണ്ട ഇന്ദ്രപ്രസ്‌തം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ടെന്നും സൗമ്യ സരിന്‍ പറയുന്നു. പ്രൊഫഷെനൽ ക്വാളിറ്റി കളയാതെ നോക്കണമെന്നും സൗമ്യ കുറുപ്പിൽ പറയുന്നു. യുവ രാഷ്ട്രീയ നേതാവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോ‍ർജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമാണ് വെളിപ്പെടുത്തൽ. നേതാവിനെ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും മാധ്യമ പ്രവർത്തക വെളിപ്പെടുത്തി.

കുറിപ്പ്

ഈ ഫോട്ടോ എന്റെ പോസ്റ്റുകൾക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ... അയ്യേ... അയ്യയ്യേ... എന്താടെ? എന്ത് പണിയാണ് വെച്ചിരിക്കുന്നത്???! ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല... ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേ? 1996 ഇൽ ഞാൻ കണ്ട ഇന്ദ്രപ്രസ്‌തം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്... അത്യാവശ്യമായി ടീമിലേക്ക് പണിയറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണം... പെട്ടെന്ന് തന്നെ... പണി കൂടാൻ പോകുകയല്ലേ... അപ്പോ പ്രൊഫഷെനൽ ക്വാളിറ്റി കളയാതെ നോക്കണം... എന്ന് ഒരു അഭ്യൂദയകാംക്ഷി

ENGLISH SUMMARY:

Soumya Sarin reacts to photo manipulation involving her husband. She criticizes the poor quality of the edited image circulating online, involving Rini Ann George, and urges those responsible to improve their skills.