എം മുകേഷിന്റെ കേസും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസും ഒരുപോലെയല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഭീഷണിപ്പെടുത്തിയും പണം നൽകിയും പരാതിക്കാരെ ഷാഫിയും വി.ഡി. സതീശനും ഒതുക്കി തീർക്കുന്നു. വി.ഡി. സതീശന്റെയും ഷാഫിയുടെയും മുമ്പിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിരുന്നു. എന്നാൽ ഒന്നും കിട്ടിയില്ലെന്നാണ് ഷാഫിയും സതീശനും പറയുന്നതെന്നാണ് വി.കെ സനോജ് പറയുന്നത്.
എഫ്‌ഐആർ കേസില്ലെന്ന വാദം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.ഡിവൈഎഫ്ഐ പ്രതിഷേധം തുടരുമെന്നും പരാതി പറഞ്ഞ സ്ത്രീകളെ സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവരെ പ്രവർത്തകരെ അണിനിരത്തി നേരിടുമെന്നും വി.കെ. സനോജ് പ്രതികരിച്ചു.
ആരോപണങ്ങള്‍ തുടര്‍ച്ചയായതോടെ എം.എല്‍.എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. നിയമസഭ സമ്മേളനത്തിന് മുന്‍പ് രാജിവേണമെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ്. സ്ത്രീവിഷയങ്ങളില്‍ കടുത്ത നിലപാടെടുക്കുന്ന പാര്‍ട്ടിയാണെന്ന് തെളിയിക്കുമെന്ന് വി.ഡി.സതീശന്‍ പ്രഖ്യാപിച്ചു.
എന്നാല്‍ രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മനോരമ ന്യൂസിനെ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിനപ്പുറമുള്ള ചര്‍ച്ചകള്‍ അനാവശ്യമെന്ന് പറഞ്ഞ് ഷാഫി പറമ്പില്‍ വീണ്ടും രാഹുലിനെ സംരക്ഷിക്കാനിറങ്ങി.