നിലമ്പൂര്‍ തിരഞ്ഞെടുപ്പ് സമയത്ത് അര്‍ധരാത്രിയില്‍ അനുനയ നീക്കവുമായി പി.വി. അന്‍വറിന്‍റെ വീട്ടിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് അന്ന് ട്രോള്‍ പൂരമായിരുന്നു. പാതിരാത്രി തലയിൽ മുണ്ടിട്ട്, അൻവറിന്റെ കാല് പിടിക്കാൻ പോയതാണോ, പകൽ ഫെയ്സ്ബുക്കിലിരുന്ന് തള്ളും രാത്രിയിൽ സങ്കി -സുടാപ്പികളുടെ വീട്ടില്‍, വെല്ലുവിളിയാണ് സാറേ ഇവന്റെ മെയിൻ, പകല്‍ ഗീര്‍വാണം. രാത്രി കാലുപിടുത്തം, എന്നിങ്ങനെ പോകുന്നു അന്നത്തെ ട്രോളുകള്‍. എന്നാല്‍ രാഹുലിന്‍റെ ചാറ്റുകളും ശബ്ദസന്ദേശങ്ങളുമായി നിരവധി പെണ്‍കുട്ടികളാണ് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ട്രാന്‍സ് വുമണ്‍ അവന്തികയും രാഹുല്‍ അശ്ലീലസംഭാഷണം നടത്തിയെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ പിവി അന്‍വറിന്‍റെ ഫെയ്സ്ബുക്കില്‍ നിറയുന്നത് രാഹുലിനെ പറ്റിയുള്ള കമന്റ് പൂരമാണ്. നിലമ്പൂർ ഇലക്ഷൻ സമയത്ത് അർദ്ധരാത്രി വാതിൽക്കൽ മുട്ടിയവനെ പറ്റി രണ്ടു വാക്ക് പറ, രാത്രി വീട്ടിൽ മുണ്ടിട്ട് വന്ന ആ ചങ്ക് ചെക്കനെ പറ്റി ഒരു വാക്ക് പറ ഇക്കാ, ആ കോഴിയായ ചങ്കിനെ കുറിച്ച് അൻവർക്ക ഒന്നും പറഞ്ഞു കേട്ടില്ലല്ലോ, എന്നിങ്ങനെ പോകുന്നു കമന്റ് പൂരം. അതേ സമയം രാഹുലിനെ പൂര്‍ണമായി കൈവിടാതെ ഷാഫി പറമ്പില്‍ എംപി. രാഹുലിനെതിരെ പരാതി വന്നിട്ടില്ലെന്ന് ഷാഫി. എന്നിട്ടും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചെന്ന് ഷാഫി പറമ്പില്‍.'ധാര്‍മികത ഉയര്‍ത്തിയാണ് രാജി. കോണ്‍ഗ്രസിനെ നിര്‍വീര്യമാക്കാന്‍ കഴിയില്ലെന്നും രാജി ആവശ്യപ്പെടാന്‍ സി.പി.എമ്മിന് എന്ത് ധാര്‍മികതയെന്നും ഷാഫി ചോദിച്ചു.