ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ശരണ്യമോള്‍ കെഎസ്. നിരുപാധികം വേടന് ഒപ്പം തന്നെ നില്‍ക്കുമെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒരു ഗതിയും പരഗതിയും ഇല്ലാതെ, കേറിക്കിടക്കാൻ ഒരു കൂര പോലും ഇല്ലാതെ നടക്കുന്ന കാലത്ത് തൻ്റെ ആദ്യത്തെ പാട്ടുകേട്ട് ഇൻ്റർവ്യൂ ചെയ്യാൻ വന്ന ഗവേഷകരെ ഫ്ലാറ്റിൽ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാദം അവിശ്വസനീയമാണെന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്.
2021 ലാണ് ഞാൻ വേടനെ ആദ്യമായി വിളിക്കുന്നത്. അന്ന് മീറ്റു കേസിൽ അവൻ ആകെ തകർന്നു ഇരിക്കുകയായിരുന്നു. അവർക്കിടയിൽ നടന്നത് അന്ന് എന്നോട് പറഞ്ഞതാണ്. അപ്പോഴേ പറഞ്ഞു സാരമില്ല നീ തെറ്റ് തിരുത്തി വാ, നിന്നെ ഞങ്ങൾക്ക് വേണം, പാട്ട് എഴുതണം, നീ വലിയ ആൾ ആകും എന്നൊക്കെ. അവനോട് ഒരു മകനോടുള്ള സ്നേഹവും കരുതലും അന്ന് തൊട്ട് ഇന്ന് ഈ നിമിഷവും ,അല്ലെങ്കിൽ ഞാൻ ചാകുന്നത് വരെ കാണും – ശരണ്യമോള്‍ കെഎസ് വ്യക്തമാക്കുന്നു.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
'നിരുപാധികം വേടന് ഒപ്പം തന്നെ'
വേടന്റെ കേസുമായി ബന്ധപ്പെട്ട് അതിജീവിത ഇറക്കിയ വിഡിയോ കണ്ടതിനു ശേഷം ഒരു പ്രസിദ്ധ വക്കീലുമായുള്ള അഭിമുഖത്തിൽ വളരെ കൃത്യമായി പറയുന്നുണ്ട് ഇത് നില നിൽക്കില്ല എന്ന്. 2 മാസങ്ങൾക് മുൻപേ ആണെന് തോന്നുന്നു ഈ കേസ് വീണ്ടും സോഷ്യൽ മീഡിയയിൽ പൊങ്ങി വന്നത് തത്സമയം വേടന്‍ പ്രോഗ്രാം കൊണ്ടും സിനിമയിലെ പാട്ടുകൾ കൊണ്ടും ഹിറ്റ് അടിച്ചു നിൽക്കുന്ന സമയം ആയിരുന്നു.
അന്ന് ഗാലറിയിൽ ഇരുന്നു കളിച്ചവരുടെ ആവശ്യം വേടന്‍ മാപ്പ് പറയണം എന്നായിരുന്നു.
എന്തായാലും വേടന്‍ തുടർന്നു ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്, സ്ത്രീകളുലായിട്ടുള്ള റിലേഷൻഷിപ്പിൽ തെറ്റ് പറ്റിയിട്ടുണ്ട് തിരുത്തി തന്നെ മുൻപോട്ട് പോകും എന്ന്.
പക്ഷെ ഗാലറിയിൽ ഉള്ളവർക്കു അത് പോരാതെ വന്നു. കഴിഞ്ഞ മാസം ഒരു കേസ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചു. എന്നിട്ടും കലിപ്പ് തീരാഞ്ഞിട്ടാണ് ഒരു വീഡിയോ റെക്കോർഡ് ചെയ്തു ഇറക്കിയത്.
ഇരയുടെ ട്രോമ ആണെന്നാണ് ആദ്യം പ്രചരിപ്പിച്ചത്. പിന്നീട് ആ വീഡിയോയില്‍ വന്ന 3 കാര്യങ്ങളുണ്ട്. അവരുടെ ട്രോമയുമായി യാതൊരു ബന്ധം ഇല്ലാത്ത കാര്യങ്ങൾ ആണത്.
അതിനു മുൻപ് മറ്റൊരു കാര്യം പറയട്ടേ... (ആദ്യ കേസിൽ ജാമ്യപേക്ഷ പരിഗണിക്കുന്ന സമയത്ത് തന്നെ ) മുഖ്യമന്ത്രിയ്ക്ക് നൽകിയ പുതിയ പീഡന പരാതി കേട്ടപ്പോ തോന്നിയത്.
2020 ജൂണിലാണ് വേടൻ്റെ ആദ്യ ആൽബമായ വോയ്സ് ഓഫ് വോയ്സ്ലെസ് റിലീസാവുന്നത്. ഒട്ടും പ്രശസ്തനല്ലാത്ത ഒരുവൻ്റെ അധികമാരും കാണാത്ത ആദ്യ ആൽബം കണ്ടാണോ 'കേരളത്തിന് പുറത്ത് സർവ്വകലാശാലയിൽ , അതും ആദിവാസി സംഗീതത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവർ എന്ന് പറയപ്പെടുന്നവർ വേടനെ തിരഞ്ഞെത്തിയത്?
ഒരു ഗതിയും പരഗതിയും ഇല്ലാതെ കേറിക്കിടക്കാൻ ഒരു കൂര പോലും ഇല്ലാതെ നടക്കുന്ന കാലത്ത് തൻ്റെ ആദ്യത്തെ പാട്ടുകേട്ട് ഇൻ്റെർവ്യൂ ചെയ്യാൻ വന്ന ഗവേഷകരെ ഫ്ലാറ്റിൽ കൊണ്ടുപോയി ക്രൂര ബലാത്സംഗത്തിന് ഇരയാക്കി പോലും !
(2021 ലാണ് ഞാൻ വേടനെ ആദ്യമായി വിളിക്കുന്നത്. അന്ന് മീറ്റു കേസിൽ അവൻ ആകെ തകർന്നു ഇരിക്കുകയായിരുന്നു. അവർക്കിടയിൽ നടന്നത് അന്ന് എന്നോട് പറഞ്ഞതാണ്. അപ്പോഴേ പറഞ്ഞു സാരമില്ല നീ തെറ്റ് തിരുത്തി വാ, നിന്നെ ഞങ്ങൾക്ക് വേണം, പാട്ട് എഴുതണം, നീ വലിയ ആൾ ആകും എന്നൊക്കെ. (അവനോട് ഒരു മകനോടുള്ള സ്നേഹവും കരുതലും അന്ന് തൊട്ട് ഇന്ന് ഈ നിമിഷവും ,അല്ലെങ്കിൽ ഞാൻ ചാകുന്നത് വരെ കാണും.)
അന്നേ പറഞ്ഞു കൊച്ചേ നീ സൂക്ഷിക്കണം എന്ന്. അന്ന് തൊട്ട് ലാസ്റ്റ് നേരിൽ കണ്ടപ്പോഴും ഇതാണ് പറഞ്ഞത്. അവനുമായി ബന്ധം ഉള്ളവരോടും പറഞ്ഞു സൂക്ഷിക്കണം പീഡന പരാതികൾ ഒന്നിന് പുറകെ ഒന്നായി വരും. നിവർന്നു നിൽക്കാൻ അവർ സമ്മതിക്കില്ലെന്നു. കാരണം അവരുടെയൊക്കെ ചിന്തകളും, പ്രവർത്തിയും ഇത്തരത്തിൽ മാത്രമാണ് വർക്ക് ചെയ്യുന്നതെന്നു കുറെ കാലമായി മനസ്സിലായതാണ്.
ഇനി ഇന്റർവ്യൂ വിലേയ്ക്ക് വന്നാൽ എനിക്ക് മനസ്സിലായ കാര്യങ്ങൾ ഇതൊക്കെ യാണ്. ( എന്റെ ബോധ്യങ്ങൾ, അത് ഇനി ആരും തിരുത്താൻ വരണ്ട. അരി ആഹാരം കഴിച്ചാണ് ജീവിക്കുന്നത്. മോരും മുതിരയും കണ്ടാൽ നന്നായി തിരിച്ചറിയാൻ സാധിക്കും. )
1. വേടന്‍ വേട്ടക്കാരൻ ആണെന് പട്ടിക്ക് കഴിക്കാൻ വേട്ട ആടാറുണ്ടായിരുന്നു-നിലവിലെ ഫോറെസ്റ്റ് കേസിനു ശക്തി പകരാൻ ഫാബ്രിക്കേ്റ്റ ചെയ്താണെന് ഏതൊരു ആൾക്കും മനസ്സിൽ ആകും. ഇരയുടെ ട്രോമ ആയിട്ട് പട്ടിയുടെ തീറ്റ ഒരു കാരണ വശാലും ചേർന്ന് പോകുന്നില്ല -ഹൽവയും മത്തി കറിയും പോലെ
2.വേടന്റെ രാഷ്ട്രിയം - വെൽഫയർ പാർട്ടി ആയിയിട്ടുള്ള ബന്ധം - രണ്ട് വ്യക്തികൾ റിലേഷൻഷിപ്പിൽ ഇരിക്കെ, ആരുടെയും രാഷ്ട്രീയം ആർക്കും വേണ്ടി അടിയറവ് വെക്കേണ്ടതില്ല.
(ട്രോമയും -വെൽഫയർ പാർട്ടിയും) ഐസ് ക്രീമും തേങ്ങാ ചമ്മന്തിയും പോലെ
3.വേടന്റെ അമ്മയെ പറ്റി സ്വകാര്യമായ നിമിഷത്തിൽ പറഞ്ഞ കാര്യങ്ങൾ - ഇവരുടെ ട്രോയുമായി എന്ത് ബന്ധം
ഗാലറി ഉള്ളവർ ഈ ഇരയുടെ നീതിക്ക് വേണ്ടി അല്ല മറിച്ചു സോഷ്യൽ ക്രിമിനൽ എന്നൊരു അച്ച് ഉണ്ടാക്കി അതിലേക്ക് വേടനെ ഇറക്കാൻ ഫാബ്രിക്കേറ്റായി ചെയ്തൊരു റിലേഷന്‍ഷിപ്പ് ബ്രേക്കപ്പാണിത്. കൂടുതൽ ഇതിൽ ഒന്നുമില്ല
ഈ അടുത്ത കാലത്ത് ആണ് ഷൈൻ ടോമിന്റെ കേസ് വളരെ മാന്യമായി ഡീല്‍ ചെയ്തത്. മനുഷ്യൻ നന്നാവാൻ അവസരം ഉണ്ട്, അത് നല്ലവരിൽ നല്ലവരായ നമ്മൾ അനുവദിച്ചു കൊടുക്കയാണ് വേണ്ടത്. അത്ര ഉറപ്പ് ഉള്ളവർ. ഇവർക്ക് ഇടയിൽ ഒരു മീഡിയേറ്റര്‍ ആവുകയും ഇത് മാന്യമായി കൈകാര്യം ചെയുകയാണ് വേണ്ടത്.
കേരളത്തിൽ നടക്കുന്ന ഡിവോഴ്‌സിന്റെ കേസിൽ പോലും രക്ഷിതാക്കള്‍ തേഡ് പാർട്ടികൾ ആണെന് സൈക്കോലിജിസ്റ്റുകൾ പറയുന്നു. കൂടുതലും ഡിവോഴ്സ് ഉണ്ടാകുന്നത് ഈ തേര്‍ഡ് പാർട്ടീസ് ഉള്ളത് കൊണ്ട് തന്നെ. പെണ്ണിനെ ഒരു ഇൻസ്‌ട്രുമെന്റ് ആയി ഉപയോഗിക്ക അല്ലേ ഇത്തരം ഫാബ്രേക്കേറ്റഡ് കഥകൾ ഇറക്കുന്നവർ ചെയ്യുന്നത്. ഇരയോട് നീതി പുലർത്തുന്നുണ്ടോ എന്ന് സംശയം തോന്നുന്നു.
ഈ പോസ്റ്റിന്റെ പേരിൽ എനിക്ക് എന്തൊക്കെ നഷ്ട്ടം വന്നാലും ഒന്നുമില്ല. കാരണം ഞാൻ നേടിയതൊക്കെയും നേര് പറഞ്ഞാണ്. ഓടിച്ചിട്ട് ആക്രമിക്കുന്നവനെ ചേർത്ത് പിടിക്കാൻ തന്നെയാണ് എന്റെ ജീവിതം എന്നെ പഠിപ്പിച്ചത്. ഈ പോസ്റ്റ് എടുത്ത് ആരേലും ഖണ്ഡകാവ്യം എഴുതിയാൽ എനിക്ക് അയച്ചു തരേണ്ട.. എന്റെ നീതിബോധം എന്റെയാണ് അത് മറ്റാരുടെയും അല്ല.