സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും വരവറിയിച്ച് വീണ്ടുമൊരു പൊന്നിന്‍ ചിങ്ങമാസമെത്തി. കൊല്ലവര്‍ഷത്തിലെ ആദ്യ ദിവസമായതിനാല്‍ മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷം കൂടിയാണ്. തൊടികളില്‍ പൂക്കളും പൂമ്പാറ്റകളും ഓണത്തിന്‍റെ വരവറിയിച്ചെത്തി.
കര്‍ക്കിടകത്തിന്‍റെ വറുതിയില്‍ നിന്ന് പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങം, ഇനി കൊയ്ത്ത് പാട്ടിന്‍റെ ഈരടികള്‍ മുഴങ്ങും. സമൃദ്ധിയുടെ വിളവെടുപ്പ് കാലം കൂടിയാണ് ചിങ്ങം.
സൂര്യന്‍ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന നാളുകള്‍. 18 ദിനം കൂടി പിന്നിട്ടാല്‍ പൊന്നോണമെത്തി. പൂവിളിയും പൂക്കളവുമായി നാട് ഉണരും.കണ്ണാന്തളിയും തുമ്പയും മുക്കുറ്റിയും തൊടിയില്‍ നിറയും. വരവറിയിച്ച് ഓണത്തുമ്പികളെത്തും, തൂശനിലയിട്ട് വയറുനിറയെ സ്നേഹം വിളമ്പുന്ന നാളുകള്‍. കുസൃതിയും കളിചിരിയും നിറഞ്ഞ ഓര്‍മകള്‍ കൂടിയാണ് മലയാളികള്‍ക്ക് ഓരോ ചിങ്ങമാസവും.
കാര്‍ഷിക സംസ്കാരത്തിന്‍റെ ഗൃഹാതുര ഓര്‍മകളുമായാണ് ചിങ്ങമെത്തുന്നത്. കൂട്ടായ്മയിലൂടെ കൈമെയ് മറന്ന സഹപരിവര്‍ത്തിത്വത്തിലൂടെ ചിങ്ങപ്പുലരിയേയും പൊന്നണിഞ്ഞ ഒരു ഓണക്കാലത്തേയും വരവേല്‍ക്കാം..