സൈബറിടത്തെ വൈറല്‍ താരമാണ് അലന്‍ ജോസ് പെരേര. സിനിമ റിവ്യു പറഞ്ഞ് വൈറലായ അലന്‍ ജോസ് പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും പ്രധാന വേഷത്തിലെത്തി. ഇപ്പോഴിതാ തന്നെ യൂബർ ഡ്രൈവർക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് അലന്‍ ജോസ് പെരേര. തന്നെ കാറിലിട്ട് ക്രൂരമായി മർദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് അലന്‍റെ പരാതി. ആശിഷ് എന്നയാള്‍ക്കെതിരെ താന്‍ പരാതി നല്‍കിയെന്നും അലന്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറയുന്നു.
അതേ സമയ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഹിറ്റ് സീരിയലായ മീനൂസ് കിച്ചണിലും തിളങ്ങുകയാണ് അലന്‍ ജോസ് പെരേര.സീരിയലിലെ സുപ്രധാന കഥാപാത്രമായ കല്യാണ ബ്രോക്കറിന്‍റെ വേഷത്തിലാണ് അലന്‍ ജോസ് പ്രത്യക്ഷപ്പെടുന്നത്. റാം എന്നാണ് അലന്‍റെ കഥാപാത്രത്തിന്‍റെ പേര്. സീരിയലിലെ അലന്‍റെ രംഗങ്ങള്‍ ഇപ്പോള്‍ സൈബറിടത്ത് വൈറലാണ്.