TOPICS COVERED

പ്രാർത്ഥനയുടെ ഭാഗമായുള്ള ശബ്ദത്തിൽ മിതത്വം വേണമെന്ന് എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ബാങ്ക് ഉൾപ്പടെയുള്ളവയിൽ മൈക്ക് ഉപയോഗിക്കുമ്പോൾ മിതത്വം വേണം. ബാങ്ക് ഉൾപ്പെടെ പ്രാർത്ഥന മന്ത്രങ്ങൾക്ക് അമിത ശബ്ദം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു

‘ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആവണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം. ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം’ അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.

മുസ്ലീങ്ങൾ മാത്രം താമസിക്കുന്ന മേഖലകളിൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന മൗലിദിൽ ആവശ്യമെങ്കിൽ ശബ്ദം പുറത്തേക്ക് കേൾപ്പിക്കാം. എന്നാൽ അത് നിത്യമായാൽ മുസ്ലീങ്ങൾക്കും പ്രയാസമാകും. അമുസ്ലീങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ പുറത്തേക്ക് കേൾപ്പിക്കരുതെന്നും അസ്ഹരി പറ

ENGLISH SUMMARY:

Prayer sound moderation is essential for religious harmony and respecting communities. Abdul Hakeem Azhari emphasizes the need for reasonable sound levels during prayers and calls to prayer (adhan) to avoid disturbing others, particularly in diverse neighborhoods.