shiny-whatsapp

കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുകയാണ്. ഷൈനിയുടെ മക്കളുടെ ആത്മഹത്യയിൽ മരണത്തിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പീഡനം എന്നാണ് കുറ്റപത്രം പറയുന്നത്. ഷൈനിയും മക്കളും വീടുവിട്ട് ഇറങ്ങിയിട്ടും നോബി പീഡനം തുടർന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. 

‘അമ്മേ വേണ്ട; ഇളയ കുട്ടി ഷൈനിയെ പിന്തിരിപ്പിക്കാൻ നോക്കി’; നൊമ്പരം

ഭർത്താവ് നോബിയുടെ പീഡനം ആണ് മരണത്തിലേക്ക് നയിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 'നോബിയുടെ ഉപദ്രവമാണ് ആത്മഹത്യയിലേക്ക് പ്രേരണയായത്. ഷൈനിയും മക്കളും വീട് വിട്ട് ഇറങ്ങിയിട്ടും പിന്തുടർന്ന് ഉപദ്രവിച്ചു. മരിക്കുന്നതിന് തലേന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. നീയും മക്കളും പോയി മരിക്കൂ എന്നായിരുന്നു അന്ന് ആ ഭീഷണി സന്ദേശത്തിൽ ഉണ്ടായിരുന്നത്' ഇതാണ് കുറ്റപത്രത്തിലെ പ്രധാന ഭാഗം. 

ഷൈനിയും മക്കളും ആത്മഹത്യ ചെയ്തതിന്റെ തലേന്ന് നോബി മദ്യലഹരിയില്‍ വിളിച്ച ഷൈനിയെ അധിക്ഷേപിച്ചു സംസാരിച്ചിരുന്നുവെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിവാഹ മോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനച്ചെലവ് നല്‍കില്ലെന്നും നോബി പറഞ്ഞു. നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കായി എടുത്ത വായ്പയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയും ചെയ്തു. ഏറ്റുമാനൂരിലെ ഷൈനിയുടെ സ്വന്തം വീട്ടിൽനിന്നും കണ്ടെത്തിയ മൊബൈൽ ഫോണില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. 

ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ പീഡനം; കുറ്റപത്രം

കേസിൽ ഷൈനിയുടെയും നോബിയുടെയും മൊബൈൽ ഫോണുകളാണ് പ്രധാനപ്പെട്ട തെളിവായതെന്ന് കുറ്റപത്രം പറയുന്നത്. 40 ഓളം ശാസ്ത്രീയ തെളിവുകളും രേഖകളും കുറ്റപത്രത്തിനൊപ്പമുണ്ട്. കേസിൽ ആകെ 56 സാക്ഷികൾ ആണുള്ളത്. ഷൈനിയുടെ മകന്‍റെ മൊഴിയും ട്രെയിൻ ഓടിച്ചിരുന്ന ലോക്കോ പൈലറ്റിന്റെയും മൊഴികളാണ് കേസില്‍ പ്രധാനം. ഫെബ്രുവരി  28 നാണ് ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനി മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ മുന്നിൽ ചാടി ജീവനൊടുക്കിയത്. 

ENGLISH SUMMARY:

Ettumanoor suicide case involves a mother and her two children who died by suicide due to harassment from the husband, Nobie. The chargesheet highlights Nobie's continued abuse and threats, which drove Shaini and her children to take their own lives.