മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഇടിച്ചുവീഴ്ത്തി കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
ചൊവ്വാഴ്ച രാത്രി എട്ടിന് പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വച്ചാണ് തട്ടിക്കൊണ്ടു പോയത്. തട്ടിക്കൊണ്ടുപോയ സംഘം ഇന്നു രാവിലെ ഭാര്യയെ ഫോണിൽ വിളിച്ച് 1.6 കോടി രൂപ മൂല്യമുള്ള ദുബായിലെ ചെക്കുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടു.
അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കാർ വണ്ടൂർ ഭാഗത്തേക്കാണ് പോയത്. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഷമീറുമായുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിച്ചു വരികയാണ്.