ആലപ്പുഴക്കാരന്‍ ശങ്കുവിന്‍റെ ബിരിയാണി ആവശ്യം അങ്കണവാടികളിലെ മെനുവിലാകെയാണ് മാറ്റം കൊണ്ടുവന്നത്. കുട്ടികള്‍ ഹാപ്പിയായെങ്കിലും ആവശ്യ സാധനങ്ങള്‍ക്ക് അധ്യാപകര്‍ കൈയില്‍ നിന്ന് പണം മുടക്കേണ്ട അവസ്ഥയാണ്
അങ്കണവാടികളില്‍ ബിരിയാണി അനുവദിച്ചിട്ട് രണ്ടുമാസമാകുന്നു. ബിരിയാണി അരി ഇല്ലാത്തതിനാല്‍ റേഷന്‍ അരിയിലാണ് ബിരിയാണ് വയക്കുന്നത്. റേഷനരിയില്‍ നെയ്യും സുഗന്ധദ്രവ്യങ്ങളും പച്ചക്കറിയും ചേര്‍ത്ത ബിരിയാണിയാണ് അങ്കണവാടികളില്‍ വിളമ്പുന്നത്. ഇതിലേക്ക് ആവശ്യമായ പച്ചക്കറികളും പൊടികളുമെല്ലാം വാങ്ങാന്‍ ഫണ്ടില്ല. അധ്യാപകര്‍ സ്വന്തം കൈയില്‍ നിന്ന് പണമെടുക്കണം.
തുച്ഛമായ ശമ്പളത്തില്‍ പകുതിയും പുതുക്കിയ മെനുവിനായി ചെലവാക്കേണ്ട അവസ്ഥയിലാണ് അധ്യാപകര്‍. ദിവസേന ഒരു കുട്ടിയുടെ ചെലവിനായി നല്‍കുന്നത് അഞ്ച് രൂപയാണ്. എന്നാല്‍ ഈ തുകയില്‍ ഒരു ദിവസത്തെ മെനുവിന് അനുസരിച്ച് ഭക്ഷണം നല്‍കാന്‍ അധ്യാപകര്‍ ബുദ്ധിമുട്ടുന്നു
വൈവിധ്യവും പോഷക സമൃദ്ധവുമായ ആഹാരം അങ്കണവാടികളില്‍ ആവിഷ്കരിക്കുമ്പോള്‍ അതിനുള്ള തുക കൂടി സര്‍ക്കാര്‍ കണ്ടെത്തണമായിരുന്നു. ബിരിയാണി കിട്ടിയപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടായ സന്തോഷം തുടരാന്‍ സര്‍ക്കാരിന്‍റെ കണ്ണ് അധ്യാപകുടെ സങ്കടങ്ങളിലേക്കും പതിയണം.