കേരളത്തിന് അന്യമാകുന്ന അനുഷ്ടാന കലാരൂപങ്ങളിൽ ഒന്നാണ് പുള്ളുവൻ പാട്ട്. ഒരു തനത് കലാരൂപമായ പുള്ളുവൻ പാട്ടിന് ഇന്ന് പിന്തുടർച്ചക്കാർ നന്നേ കുറയുകയാണ്. സർപ്പദോഷമകറ്റാനും ഐശ്വര്യം നേടാനുമായി ഒരു കാലത്ത് വീടുകളിൽ നിറഞ്ഞുനിന്നിരുന്ന ഈ പാട്ട് കേള്‍ക്കാന്‍ ആളുകള്‍ ഇന്ന് നന്നേ കുറവാണ്. പാരമ്പര്യമായി പഠിച്ചെടുക്കുന്ന കലയെയും, ആ വിഭാഗത്തേയും പ്രോത്സാഹിപ്പിക്കേണ്ടവർ തന്നെ കയ്യൊഴിയുന്നു.
സർപ്പക്കാവുകളും നാഗാരാധനയും കേരളീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഈ ആചാരങ്ങളുടെ ഭാഗമായിട്ടാണ് പുള്ളുവൻ പാട്ട് ഉരുത്തിരിഞ്ഞത്. കല്ലുകൊണ്ട് നിർമ്മിച്ച കുടവും, അതിൽ തുകൽ വലിച്ചുകെട്ടി ഉണ്ടാക്കിയ വീണയും, കൂടാതെ വില്ലും ഉപയോഗിച്ചാണ് പുള്ളുവർ പാടിയിരുന്നത്. പുള്ളുവൻ വീണ എന്നും നാഗസ്വരം എന്നും ഈ വാദ്യോപകരണങ്ങൾ അറിയപ്പെടുന്നു. എന്നാൽ, കാലം മാറിയപ്പോൾ ഈ കലാരൂപത്തിന്റെ പ്രസക്തി കുറഞ്ഞു.