കോട്ടയം പാലായിൽ നടന്ന ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷന്റെ രാജ്യാന്തര പ്രസംഗ മല്‍സരത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിക്ക് പുരസ്കാരം. ഒരു ലക്ഷം രൂപയുടെ ഓർമ ഒറേറ്റർ ഓഫ് ദി ഇയർ പുരസ്കാരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി സോജു സി ജോസാണ് നേടിയത്.
സീസൺ മൂന്ന് ഗ്രാൻഡ് ഫിനാലെ എഡിജിപി പി വിജയൻ ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എംപി, മാണി സി കാപ്പൻ എംഎൽഎ, നടി വിൻസി അലോഷ്യസ് എന്നിവർ പങ്കെടുത്തു. ജൂനിയർ സീനിയർ വിഭാഗങ്ങളിലായി അറുപതു പേരാണ് മത്സരിച്ചത്. വിവിധ വിഭാഗങ്ങളിലായി പത്തു ലക്ഷം രൂപ വിജയികൾക്കു സമ്മാനിച്ചെന്ന് ഓർമ പ്രസിഡൻ്റ് സജി സെബാസ്റ്റ്യൻ പറഞ്ഞു.