വിനയന്‍, ജോണി ലൂക്കോസ്, രാജീവ് ചന്ദ്രശേഖര്‍

സാമൂഹിക മുന്നേറ്റ മുന്നണിയുടെ വക്കം മൗലവി ഫ്രീഡം ഓഫ് പ്രസ് പുരസ്കാരം മനോരമ ന്യൂസ്, ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന്. സഹോദരന്‍ അയ്യപ്പന്‍ സ്മാരക കര്‍മ്മശ്രേഷ്ഠ പുരസ്കാരത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ആറാട്ടുപുഴ വേലായുധ മെമ്മോറിയല്‍ പുരസ്കാരത്തിന് സംവിധായകന്‍ വിനയനും അര്‍ഹനായി. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ ഞായറാഴ്ച വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. 25000 രൂപ വീതമാണ് പുരസ്കാരം.

മറ്റുപുരസ്കാരങ്ങള്‍: നാരീശക്തി പുരസ്കാരം- ഡോ. നുസ്റത്ത് ജഹാന്‍, നവമാധ്യമ പുരസ്കാരം: രതീഷ് കൃഷ്ണ, ജന്മഭൂമി ന്യൂസ്.

ENGLISH SUMMARY:

Manorama News Director Johny Lukose has been honored with the Vakkom Moulavi Freedom of Press Award by the Social Advancement Forum. The ceremony, to be held at the Constitution Club in Delhi this Sunday, will also confer the Sahodaran Ayyappan Memorial Karma Shreshta Award on BJP State President Rajeev Chandrasekhar. Renowned filmmaker Vinayan will receive the Arattupuzha Velayudha Memorial Award for his contributions to cinema and social causes.