പൂച്ച സാർ എങ്ങനെ പൂച്ച സാർ ആയി? പൂച്ചക്ക് എന്തിനാണ് ഇത്രയും ആറ്റിട്യൂട്? പാമ്പിനെയും ഓന്തിനേയും ഒക്കെ പിടിച്ചുകൊണ്ട് പൂച്ച വീട്ടിലേക്ക് വരുന്നത് എന്തിനാണ്? നോക്കാം
എന്തുകൊണ്ടായിരിക്കും പൂച്ചയെ പൂച്ച സാർ എന്ന് വിളിക്കുന്നത്? വിശദീകരിക്കും മുൻപ് ഈ ദൃശ്യങ്ങൾ ഒന്ന് കാണാം.
കരടി, കടുവ, പാമ്പ് എതിരാളി ആരോ ആയിക്കോട്ടെ പൂച്ച സാറിന് അതൊരു വിഷയല്ല. അറ്റാക്കിങ് മോഡ് ഓണായി കഴിഞ്ഞാൽപ്പിന്നെ പുള്ളിയെ പിടിച്ചാൽ കിട്ടില്ല. എന്തുകൊണ്ടാണ് പൂച്ചക്ക് ഒന്നിനെയും ഒരു പേടിയും ഇല്ലാത്തത്? സിംഹവും കടുവയും പുലിയുമെല്ലാം ഉൾപ്പെട്ട cat ഫാമിലിയിലെ അംഗമാണല്ലോ പൂച്ചയും. ഈ മാരാജാര കുടുംബം സ്വാഭാവിക വേട്ടക്കാർ ആണ്. പതുങ്ങിയിരിക്കലും ചാടി വീഴലും കീഴടക്കലും ജന്മ സ്വഭാവമാണ് എന്നർത്ഥം. എന്തിന്! ആ വലിയ മൃഗങ്ങൾ കാട്ടിൽ ചെയ്യുന്നത് പോലെ തന്റെ ടെറിട്ടറി മാർക്കിങ് പോലും പൂച്ചയും ചെയ്യാറുണ്ട്. കണ്ടിട്ടില്ലേ വീട്ടിലെ മേശയിലും സോഫയിലും നിർത്തിയിട്ട ബൈക്കിന്റെ സീറ്റിലുമെല്ലാം നഖത്തിന്റെ പാടുകൾ.ഏറ്റവും വേഗവും കൃത്യവുമുള്ള reflex ഉള്ള ജീവിയാണ് പൂച്ച. എതിരാളി ചിന്തിച്ചു തുടങ്ങും മുന്നേ സാർ പ്രവർത്തിച്ചു തുടങ്ങുമെന്ന് ചുരുക്കം. അതുകൊണ്ടാണ് അണലിക്കും മൂർഖനും മുന്നിൽ വരെ നെഞ്ച് വിരിച്ചു നിൽക്കാൻ പറ്റുന്നത്. പഠനങ്ങൾ പറയുന്നത് പൂച്ച മനുഷ്യനെ കാണുന്നത് അതിന്റെ ഫാമിലിയിൽ പെട്ട ആൾ ആയിട്ടാണത്രെ. അതുകൊണ്ടാണ് അത് വേട്ടയാടിപിടിച്ച എലിയെയും പക്ഷികളെയും പാമ്പിനെയുമൊക്കെ നമുക്ക് കൊണ്ടു തരുന്നത്. വേട്ടയാടാൻ അറിയാത്ത നമ്മളോടുള്ള സാറിന്റെ ഔദാര്യമായി കാണാം ഇതിനെ. അതിരാവിലെ വന്നു കാലിൽ മുട്ടിയിരുമ്മി വിളിക്കുന്നത് പോലും വരൂ വേട്ടയാടാൻ പോകാം എന്ന് പറയുക ആണത്രേ.ഇത്രയൊക്കെ ചെയ്തിട്ടും സ്നേഹമില്ലാത്ത ജീവി എന്ന ആക്ഷേപം കേൾക്കാൻ സാറിന്റെ ജീവിതം ഇനിയും ബാക്കി. പൂച്ച സാറിന്റെ ഈ ധൈര്യത്തെ ട്രോളുന്ന വരും ഉണ്ട് . പേടിക്കാൻ മിനിമം ബുദ്ധി വേണമെന്നും അതുപോലും ഇല്ലാത്തത് കൊണ്ടു ആണ് ഈ ധൈര്യമെന്നുമാണ് ശത്രുക്കളുടെ ആരോപണം. അതൊക്കെ എന്തോ ആയിക്കൊള്ളട്ടെ ഒരു കുഞ്ഞു meow വിളിയും സ്നേഹത്തോടെയുള്ള തൊട്ടുരുമ്മലും തരുന്ന സന്തോഷം എത്ര വലുതാണ് അല്ലെ.