Trayambakan

TOPICS COVERED

ഏഴു വാദ്യോപകരണങ്ങള്‍  ഒരേ സമയം കൈകാര്യം ചെയ്തു 7 വയസുകാരന്‍ . കീബോര്‍ഡ്, ഡ്രംസ്, ചെണ്ട, ഉടുക്ക്, ഹാര്‍മോണിയം, ഉള്‍പ്പടെ 7 വാദ്യോപകരണങ്ങളാണ്  ത്രയംബക് കണ്ണന്‍ അനായാസം കൈകാര്യം ചെയ്യുന്നത്. കൊല്ലം തങ്കശേരി ദൈവമാതാ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ത്രയംബക്

രണ്ടു വയസ്സുള്ളപ്പോള്‍ അമ്മയുടെ പാട്ടിനു താളം പിടിച്ച് തുടങ്ങിയതാണ് ത്രയംബകന്‍റെ സംഗീതപഠനം . അഭിരുചി കണ്ടപ്പോള്‍ വീട്ടുകാരും, നാട്ടുകാരും  പ്രോല്‍സാഹിപ്പിച്ചു. പിന്നീടാണ് ഏഴു വാദ്യോപകരണങ്ങളും പഠിച്ചെടുത്തത്. ഇപ്പോള്‍  ഏഴു വാദ്യോപകരണങ്ങളും  ത്രയംബകന് നന്നായി വഴങ്ങി

സ്കൂള്‍ സമയം കഴിഞ്ഞാല്‍   ഉല്‍സവചടങ്ങുകള്‍ക്കും , വിവാഹ ചടങ്ങുകള്‍ക്കുമുള്‍പ്പെടെ  വിവിധ പ്രോഗ്രാമുകള്‍ക്കും പോകുന്നുണ്ട് ഈ രണ്ടാംക്ലാസുകാരന്‍.  അമ്മയാണ് ഈ ഏഴു വയസുകാരന്‍റെ വിമര്‍ശകയും ശ്രോതാവും. തങ്കശേരി ദേവമാതാ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ ത്രയംബകിനു സ്കൂളിലും ആരാധകര്‍ ഏറെയാണ്. 

ENGLISH SUMMARY:

7 instrument prodigy Thrayambak Kannan, a 7-year-old, effortlessly plays seven instruments simultaneously, including the keyboard, drums, chenda, and more. This young musician is gaining recognition for his exceptional talent and dedication to music.