റിസർവ് ബാങ്കിന്റെ പുതിയ നീക്കങ്ങൾ സാധാരണക്കാരന്റെ പോക്കറ്റ് കൂടുതൽ കാലിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഡിജിറ്റൽ ഇന്ത്യ, ഡിജിറ്റൽ കറൻസി എന്നൊക്കെ പറഞ്ഞ് സാധാരണക്കാരെ കബളിപ്പിച്ച് കേന്ദ്ര സർക്കാർ ദ്രോഹിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആദ്യം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഇപ്പോൾ ഇതാ യുപിഐ ഇടപാടുകൾക്കും ചാർജ് ഏർപ്പെടുത്താൻ റിസർവ് ബാങ്ക് തയ്യാറെടുക്കുന്നു എന്ന സൂചന വരുന്നു.
വാർത്ത ശരിയാണെങ്കിൽ സൗജന്യമായി നടന്നുവന്ന ഫോൺപേ, ഗൂഗിൾപേ ഇടപാടുകൾക്ക് ഇനി പണം നൽകേണ്ടി വരും എന്നർത്ഥം. നോട്ട് നിരോധനം മുതൽ തുടങ്ങിയ ഈ ദ്രോഹത്തിന് ഒരു അവസാനമില്ലേ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.