Untitled design - 1

ചലച്ചിത്ര കോൺക്ലേവിന്റെ സമാപന വേദിയിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങളില്‍ പരോക്ഷ വിമര്‍ശനവുമായി മന്ത്രി ആര്‍ ബിന്ദു. പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നും സ്ത്രീകളായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം നൽകരുതെന്നുമായിരുന്നു അടൂർ നടത്തിയ പരാമർശം. സിനിമയിലുണ്ടാകേണ്ട മാറ്റങ്ങളെപ്പറ്റി സംസാരിക്കുമ്പോഴായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം. 

വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം എന്നാണ് മന്ത്രി  ആര്‍ ബിന്ദു അടൂർ ഗോപാലകൃഷ്ണനെ ഉന്നമിട്ട് ഫെയ്സ്ബുക്കില്‍ കുറിച്ചത്.  

പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് ആദ്യം പരിശീലനമാണ് നൽകേണ്ടതെന്ന അടൂരിന്‍റെ വാക്കുകളെ  വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. പട്ടികജാതി വിഭാഗത്തിൽനിന്നു സിനിമയെടുക്കാൻ വരുന്നവർക്ക് ചലച്ചിത്ര വികസന കോർപറേഷൻ വെറുതേ പണം നൽകരുതെന്നും ഒന്നരക്കോടി രൂപ വളരെ വലിയ തുകയാണെന്നും അടൂര്‍ അഭിപ്രായപ്പെട്ടിരുന്നു. 

ENGLISH SUMMARY:

Minister R Bindu Indirectly Criticizes Adoor Gopalakrishnan’s Remarks at Film Conclave