അച്ഛൻ ട്രെയ്‌ലർ ഓടിച്ചാൽ എനിക്കും ആകാമല്ലോ എന്ന് ചിന്തിച്ച ഒരു മകളുണ്ട് തൃശൂരിൽ. അങ്ങനെ ആ മകൾ അച്ഛനെ കണ്ടുപഠിച്ച് ട്രെയ്ലർ ലൈസൻസ് നേടി. രണ്ടു മക്കളുടെ അമ്മ പനമുക്ക് സ്വദേശിനി ജെസ്മിക്ക് ട്രെയ്ലർ മാത്രമല്ല, പല വാഹനങ്ങളും ഓടിക്കുന്നത് ഇപ്പോൾ ഹരമാണ്.
ബൈക്കിൽ തുടങ്ങിയതാണ് ജെസ്മി. കാറും ബസും വഴി ട്രെയ്ലറിൽ എത്തി നിൽക്കുന്നു ആ ഡ്രൈവിംഗ് കഥ. ഇതിൻ്റെയെല്ലാം ലൈസൻസ് ജെസ്മിക്ക് അലങ്കാരമല്ല, ജീവനോപാധി കൂടിയാണ്.
അച്ഛൻ കൂടെ നിന്നതോടെ ജെസ്മിക്ക് കാര്യങ്ങൾ എളുപ്പമായി, ഡ്രൈവിംഗ് സ്കൂളുകാരുടെ സപ്പോർട്ട് കൂടിയായപ്പോൾ ചടപടെ ലൈസൻസ് കിട്ടി. ട്രെയിലറിനെക്കാൾ വലിയ വാഹനമുണ്ടോ എന്ന് നോക്കി നടക്കുകയാണിപ്പോൾ ജെസ്മി. വിദേശത്ത് പോയി കൂറ്റൻ ട്രക്കുകൾ ഓടിച്ചാലെന്താ എന്ന ചിന്തയും ഇല്ലാതില്ല. വളയങ്ങളെല്ലാം കൈപ്പിടിയിലൊതുക്കി അങ്ങനെ ജെസ്മിയുടെ ചിന്തകളും പ്രവൃത്തികളുമെല്ലാം വളരുകയാണ്.