താനൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുന്നിൽ ബൈക്ക് യാത്രക്കാരനായ യുവാവിന്റെ പരാക്രമം. ബസിന് മുന്നിൽ കയറി ബസ് ബ്രേക്കിട്ട് നിർത്തി. താനൂര്‍ ബിച്ച് റോഡിലെ ഉള്ള്യാൽ ഭാഗത്ത് വച്ചാണ് സംഭവം നടന്നത്. ബസ് ഡ്രൈവർ സമയോചിതമായി ഇടപെട്ട് ബ്രേക്കിട്ടതിനാൽ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. ബസിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു.
ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയതോടെ ബസിനകത്തുള്ളവർ വീഴാനായുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. തൊട്ടു പിറകിലുള്ള സ്റ്റോപ്പിൽ വെച്ച് ബൈക്ക് യാത്രക്കാരനും ബസ് ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ബസിൽ നിന്നും ആളുകളെ ഇറക്കുമ്പോൾ, ബൈക്ക് യാത്രക്കാരൻ സൈഡ് നൽകിയില്ലെന്ന പേരിലാണ് വാക്കേറ്റമുണ്ടായത്. അതിന്റെ തുടർച്ചയായിരുന്നു ബസ് തടഞ്ഞ് മുന്നിൽ ബൈക്കിട്ടിട്ടുള്ള അഭ്യാസ പ്രകടനം.
ENGLISH SUMMARY:
A potentially major accident was narrowly averted in Tanur when a young motorcyclist recklessly crossed directly in front of a moving bus. The incident, which occurred near Uliyal on Tanur Beach Road, saw the biker swerve in front of the bus, forcing the driver to brake sharply. Thanks to the bus driver's timely intervention, a serious collision was avoided. The dramatic visuals of the near-miss have been captured by the bus's CCTV camera and have now been released