ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട നടന്‍ വിനായകന്‍ വി.എസിന്‍റെ മരണത്തിലും സമാനപരാമര്‍ശവുമായി രംഗത്ത് എത്തിയിരുന്നു. ‘എന്‍റെ തന്തയും ചത്തു, സഖാവ് വി.എസും ചത്തു...’എന്ന് തുടങ്ങുന്ന പോസ്റ്റില്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ.കരുണാകരന്‍, ജോര്‍ജ് ഈഡന്‍ തുടങ്ങിയവരുടെയെല്ലാം മരണത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം പഴയതിനെക്കാള്‍ കടുത്തതായിരുന്നു.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെയും അനുകൂലികളുടെയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് വിനായകനെതിരെ കടുത്ത വിമര്‍ശനം വന്നിരുന്നു. ഇനിയും നിലക്കുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കൈക്കരുത്തുള്ള യൂത്ത് കോൺഗ്രസുകാർ എറണാകുളത്ത് ഉണ്ടെന്ന് വിനായകൻ അറിയുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ.നോബല്‍ കുമാർ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ തനിക്ക് വന്ന ഒരു മെസേജ് പങ്കുവച്ച് പ്രതിപക്ഷ നേതാവിനെതിരെ പോസ്റ്റ് ഇട്ടിരിക്കുകയാണ് വിനായകന്‍. ‘തൂക്കും നിന്നെ മാളത്തില്‍ നിന്ന്’ എന്നായിരുന്നു മെസേജ്, ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് വിനായകന്‍റെ പോസ്റ്റ്. ‘എടാ സതീശാ, പൊട്ടാ...’ എന്നാണ് പ്രയോഗം. നേരത്തെ വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ് എന്നിവര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.