space-tour

TOPICS COVERED

കണ്ണൂര്‍ മൗവഞ്ചേരി ട്രെന്‍റ് പബ്ലിക് സ്കൂളിലെ കുട്ടികള്‍ ചന്ദ്രനില്‍ പോയി വന്ന പ്രതീതിയിലാണ്. ഇക്കഴിഞ്ഞ ചാന്ദ്രദിനത്തില്‍ സ്കൂളിലൊരുക്കിയ സ്പേസ് ടൂര്‍ എക്സ്പോയാണ് വിദ്യാര്‍ഥികളെ പുതിയൊരു ലോകത്തെത്തിച്ചത്.

കുഞ്ഞുനാളില്‍ അമ്പിളിമാമനെ കാണാന്‍ വേണ്ടി വാശിപിടിച്ച് കരഞ്ഞവരായിരിയ്ക്കും ഇവരെല്ലാം. ഇന്നവര്‍ നേരിട്ട് അമ്പിളിമാമനിലേയ്ക്ക് ചെന്ന പോലെയാണ്. രാത്രികാല ആകാശക്കാഴ്ചകള്‍ കുട്ടികളെ അത്രയേറെ സന്തോഷിപ്പിച്ചു. പ്രപഞ്ചത്തെ തൊട്ടറിഞ്ഞ പോലെയായിരുന്നു ട്രെന്‍റ് പബ്ലിക് സ്കൂളില്‍ ഒരുക്കിയ പ്രദര്‍ശനം. 

ഇരുട്ടുമുറിയില്‍ ഒരുക്കിയ പ്രത്യേക സംവിധാനങ്ങളിലൂടെ കുരുന്നുകള്‍ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കണ്ടു. ബഹിരാകാശ വസ്തുക്കളുടെ മാതൃകകള്‍ പ്രപഞ്ചത്തെ കുറിച്ച് പഠിയ്ക്കാന്‍ അവരെ സഹായിച്ചു. ബഹിരാകാശത്തെയും സൗരയൂധത്തെയുമെല്ലാം പഠിയ്ക്കാന്‍ വിവിധ പോസ്റ്ററുകളും കുട്ടികള്‍ക്കായി സ്കൂള്‍ ഒരുക്കി. ശാസ്ത്ര അവബോധവും താല്‍പര്യവും വളര്‍ത്തിയെടുക്കാനായിരുന്നു പരിപാടി

ENGLISH SUMMARY:

Students of Trent Public School, Mavanchery, Kannur, experienced a simulated space journey as part of a Space Tour Expo organized on the occasion of Moon Day. The event gave children a sense of lunar exploration, sparking excitement and curiosity about space science.