achu-helen-same-sex

TOPICS COVERED

സ്ത്രീയും സ്ത്രീയും തമ്മിലുള്ള ശാരീരിക ആകര്‍ഷണത്തെപ്പറ്റി അച്ചു ഹെലന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 

ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയിൽ ശാരീരിക ആകർഷണം തോന്നുന്നത് സ്വാഭാവികം ആണെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്ത്രീകൾ ഏറെയും ബൈ സെക്ഷ്വൽ  ആണ്. ലെസ്ബിയൻ ആയാൽ പെണ്ണിൽ മാത്രം ആകർഷണം എന്നതിനാൽ ഇതാണ് ശരിക്കും അവരിൽ ഉള്ളത്. ഒരേ സമയം ഒരാണിനെയും ഒരു പെണ്ണിനേയും പ്രണയിക്കാൻ അവൾക്ക് സാധിക്കും. തുറന്നു സമ്മതിക്കാൻ മടി കാണിക്കുന്നത് സമൂഹത്തെ പേടിച്ചിട്ട് മാത്രമാണെന്നും അവര്‍ വ്യക്തമാക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയിൽ ശാരീരിക ആകർഷണം തോന്നുന്നത് സ്വാഭാവികം ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയത്.

കാരണം എന്നോട് ഫിസിക്കൽ അക്ട്രക്ഷൻ തോന്നിയിട്ടുള്ള, അത് പ്രകടിപ്പിച്ചിട്ടുള്ള, ധൈര്യപൂർവം പറഞ്ഞിട്ടുള്ള കുറച്ച് സ്ത്രീകളുണ്ട്.

അതിൽ ഇത്ര വലിയ നാണക്കേടോ, മോശമോ ഉണ്ടെന്നു അവർക്കോ  എനിക്കോ ഇന്നുവരെ തോന്നിയിട്ടില്ല.

കാണുമ്പൊൾ സൗഹൃദങ്ങളെ ആൺ പെൺ ഭേദമില്ലാതെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും ഇഷ്ട്ടമുള്ളവരാണ് നമ്മളിൽ ഏറെയും. ചിലർ അവരുടെ ഇഷ്ട്ടങ്ങൾ പലതും മറ്റുള്ളവർ എന്ത് കരുതും എന്നോർത്തു മൂടിവെക്കുമ്പോൾ എന്നെപോലുള്ളവർ ആരെന്തു കരുതിയാലും നമുക്കെന്ത് എന്ന തോന്നലോടെ ഓടിച്ചെന്നു കെട്ടിപ്പിടിക്കും. ഇഷ്ടത്തോടെ ഉമ്മവെക്കും. അത് ആദ്യം കാണുമ്പോഴും, അവസാനം പിരിഞ്ഞു പോകുമ്പോഴും എല്ലാം സ്വഭാവികമായി സംഭവിക്കുന്നതാണ്. ഫിസിക്കൽ ആകർഷണം തോന്നിയാൽ ആ ആലിംഗനങ്ങളിൽ ഒരു എക്സ്ട്രാ ഫീൽ കൂടി നമുക്ക് ലഭിക്കും എന്നത് കൂടി ഉണ്ട്.

സത്യത്തിൽ ഒരു ആണിനെ കെട്ടിപ്പിടിക്കുന്നതിലും ഫീൽ എനിക്ക് കിട്ടാറു ഒരു പെണ്ണിനെ കെട്ടിപ്പിടിക്കുമ്പോഴാണ്.

പെൺ ശരീരത്തിന്റെ പ്രത്യേകത കൊണ്ടാവാം അങ്ങനെ. അവളെ പുണർന്നു തന്നെ നില്ക്കാൻ തോന്നിപ്പിക്കുന്ന ഒരു ആകർഷണ സ്വഭാവികത അവളുടെ ശരീരത്തിനുണ്ട്.ഒരു പഞ്ഞിക്കെട്ട് പോലെ സ്ത്രീ ശരീരം മാർദ്ധവമുള്ളതാണ്.

താടി മീശ കുത്തലുകൾ ഇല്ലാത്ത മിനുസമുള്ള സ്ത്രീയുടെ മുഖത്ത് ഉമ്മവെക്കാനും ഏറെ സുഖകരമാണ്.

പ്രസവശേഷം ശരീരം ആ അഴകിന്റെ വടിവുകളിൽ സൂക്ഷിക്കാൻ Self love ഉള്ള ഏതൊരു പെണ്ണിനും അനായാസേന  സാധിക്കും. മാറിടം ഇടിഞ്ഞെന്നോ, വയറിൽ ഗർഭ വരകൾ വീണെന്നോ ഓർത്തു ചിണുങ്ങാതെ നല്ല ഡയറ്റ് ഒക്കെ എടുത്തു ശരീര വടിവുകൾ സ്വഭാവികതയോടെ നിലനിർത്താൻ ശ്രദ്ധിച്ചാൽ ആണിനെക്കാൾ നിങ്ങളുടെ ശരീരത്തെ നോക്കി കൊതിക്കുന്നത് മറ്റു സ്ത്രീകൾ തന്നെയാകുമെന്ന് ഉറപ്പാണ്.

സ്ത്രീയും സ്ത്രീയും തമ്മിലുള്ള പ്രണയത്തിന് പോലും എന്തൊരു അഴകാണ്. എന്നോട് പ്രണയമാണെന്ന് (Physcal Attraction ഉണ്ടെന്നു ) തുറന്നു പറയാൻ മടിക്കുന്ന, എന്നാൽ മനസ്സിൽ ഉള്ള ആ വികാരം വാക്കിലൂടെയും, അടുത്തിടപഴകുമ്പോഴും എനിക്ക് മനസിലാക്കാൻ സാധിച്ച കുറച്ചു കൂട്ടുകാരികൾ എനിക്കിപ്പോഴും ഉണ്ട്. സ്ത്രീകൾക്ക് സ്ത്രീകളോടുള്ള അത്തരം ഇഷ്ട്ടങ്ങൾ പറയുന്നത് നാണക്കേട് ആണെന്നോ, അവരെ മോശമായി കാണുമെന്നോ ഉള്ള സമൂഹം പഠിപ്പിച്ച ചിന്തകൾ കാരണം അവരത് കൊ.ന്നാലും സമ്മതിച്ചു തരില്ലെന്നു എനിക്കറിയാം. അവർ എന്നെപോലെ സ്ത്രീയെയും പുരുഷനെയും ഒരു പോലെ പ്രണയിക്കാൻ താല്പര്യപെടുന്നവർ ആണെന്ന് എനിക്കറിയാം.പക്ഷെ എല്ലാ സ്ത്രീ പ്രണയവും ശാരീരിക ആവശ്യങ്ങൾക്ക് വേണ്ടിയല്ല എന്നത് അവർക്കിപ്പോഴും അറിയില്ല.

അവരെ മറ്റു പുരുഷന്മാർ കേവലമെന്നു കരുതിയാലോ എന്നുള്ള ഭയപ്പാട് കൊണ്ടാകാം.

എന്തൊക്കെ പറഞ്ഞാലും പുരുഷന്റെ അംഗീകാരം ആണല്ലോ സ്ത്രീയുടെ ആജീവനന്ത ലക്‌ഷ്യം.

സത്യത്തിൽ എനിക്ക് തോന്നുന്നത് സ്ത്രീകൾ ഏറെയും ബൈ സെക്ഷ്വൽ  ആണെന്നാണ്. ലെസ്ബിയൻ ആയാൽ പെണ്ണിൽ മാത്രം ആകർഷണം എന്നതിനാൽ ഇതാണ് ശരിക്കും അവരിൽ ഉള്ളത്. ഒരേ സമയം ഒരാണിനെയും ഒരു പെണ്ണിനേയും പ്രണയിക്കാൻ അവൾക്ക് സാധിക്കും.തുറന്നു സമ്മതിക്കാൻ മടി കാണിക്കുന്നത് സമൂഹത്തെ പേടിച്ചിട്ട് മാത്രമാണ്.

അണിഞ്ഞൊരുങ്ങി നിൽക്കുന്ന സ്ത്രീകൾ എത്ര സുന്ദരികൾ ആണ്. അല്പം സ്‌ത്രണത വരുമ്പോഴാണ് പുരുഷൻ പോലും സുന്ദരൻ ആകുന്നത്.