കോഴിക്കോട് കുറുവങ്ങാട് വീടിന് സമീപം പൊട്ടി വീണ ഇലക്ട്രിക് ലൈനിൽ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുറുവങ്ങാട് മാവിൻ ചുവട് പള്ളിക്ക് സമീപം താമസിക്കുന്ന ഫാത്തിമ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.20 ഓടെയായിരുന്നു അപകടം. വീടിന്റെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണ ശബ്ദം കേട്ടാണ് ഫാത്തിമ അടുക്കള ഭാഗത്തേക്ക് ഇറങ്ങിയത്. ഈ സമയത്ത് വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.