തിരുവനന്തപുരം വിമാനത്താവളത്തില്‍ കിടക്കുന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി പോര്‍ വിമാനം. Image Credit: X/muditjps ·
ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി പോര്‍വിമാനം കേരളത്തിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുകയാണ്. അറ്റകുറ്റപണി പൂര്‍ത്തിയായെങ്കിലും അവസാനഘട്ട പരിശോധനകള്‍ക്കായി കാത്തിരിക്കുകയാണ് പോര്‍ വിമാനം. ഇത് പൂര്‍ത്തിയാക്കി ജൂലൈ 22 നോ 23 നോ എഫ്-35 കേരളം വിടും. അങ്ങനെയെങ്കില്‍ പാര്‍ക്കിങ് ഫീസിനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിന് കിട്ടും.
അദാനി തിരുവനന്തപുരം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് തിരുവനന്തപുരം വിമാനത്താവളം നിയന്ത്രിക്കുന്നത്. അതിനാല്‍ അദാനി കമ്പനിക്കാകും ബ്രിട്ടന്‍ പണം അടയ്ക്കേണ്ടി വരിക. വിമാനത്തിന്‍റെ പരമാവധി ടേക്ക് ഓഫ് ഭാരം അടിസ്ഥാനമാക്കിയാണ് പാര്‍ക്കിങ് ഫീസ് ഈടാക്കുക.
10.7 മെട്രിക് ടണ്‍ ഭാരമുള്ള ചെറിയ ജെറ്റ് വിമാനങ്ങള്‍ക്ക് 5,000 രൂപയാണ് വാടക. 45.2 മെട്രിക് ടണ്‍ ഭാരമുള്ള വിമാനങ്ങള്‍ക്ക് ദിവസം 50,000 രൂപ വരെ ചാര്‍ജ് ഈടാക്കും. 27,300 കിലോ അഥവാ 27.3 മെട്രിക് ടണ്ണാണ് എഫ്-35 ന്‍റെ ഭാരം. അതിനാല്‍ ഏകദേശം 26,261 രൂപയോളം പ്രതിദിന വാടകയായി നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യന്‍ ഡിഫന്‍സ് റഫിസര്‍ച്ച് വിങ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂണ്‍ 14 നാണ് എഫ്–35ബി തിരുവനന്തപുരം വിമാത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. ജൂലൈ 22 ന് തിരികെ പറന്നാല്‍ 38 ദിവസത്തെ വാടക വിമാനത്താവളത്തിന് നല്‍കേണ്ടി വരും. 38 ദിവസത്തേക്ക് 9,97,918 രൂപയാകും വാടക വരിക. ഇതിനൊപ്പ് ലാന്‍ഡിങ് ചാര്‍ജും ബ്രിട്ടന്‍ നല്‍കേണ്ടി വരും. 1-2 ലക്ഷം രൂപ വരെ ഇതിന് ചെലവ് വരും. മൊത്തത്തില്‍ 10 ലക്ഷം രൂപയ്ക്ക് മുകളില്‍ തുക വിമാനം വന്നിറങ്ങിയ വകയില്‍ അദാനി കമ്പനിക്ക് ലഭിക്കും.
ജൂണ്‍ 14 ന് അടിയന്തര ലാന്‍ഡിങ് നടത്തിയ എഫ്-35 ബി പോര്‍വിമാനം ജൂലൈ ആറിന് ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തിയ ശേഷമാണ് ഹാങറിലേക്ക് മാറ്റിയത്.