തേങ്ങക്കു മാത്രമല്ല തേങ്ങിന്‍തോപ്പിനാകെ കണ്ണുതള്ളിപ്പിക്കുന്ന തരത്തിലാണ് വിലവര്‍ധിച്ചത്. 20 ലക്ഷം വിലയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരുകോടിക്കു മുകളിലാണ് വില. തെങ്ങിന്‍തോപ്പ് തേടിയെത്തുന്നതാനവട്ടെ തമിഴരും.
നാളികേരത്തിന്‍റെ നാടെന്ന പേരൊക്കെ മാറിത്തുടങ്ങിയിട്ടുണ്ട്. തെങ്ങും തെങ്ങിന്‍തോപ്പുമൊക്കെ വ്യാപകമായി കുറഞ്ഞു. പറഞ്ഞുവരുന്നത് അതേപറ്റിയല്ല. അവശേഷിക്കുന്ന തെങ്ങിന്‍തോപ്പുളുടെ ലെവല്‍ മാറിയതിനെ പറ്റിയാണ്.
പാലക്കാട്ടേക്കും മറ്റു ജില്ലകളിലേക്കും തെങ്ങിന്‍തോപ്പുകള്‍ തേടി ഇതരസംസ്ഥാനത്തു നിന്നു ആളുകളെത്തുകയാണിപ്പോള്‍. കൂടുതലും തമിഴ്‌നാട്ടില്‍ നിന്ന്. നാളികേരത്തിന്‍റെ വില കൂടിയതോടെ പാലക്കാട്ടെ തെങ്ങിന്‍തോപ്പുകളുടെ വില ആറുമാസം കൊണ്ട് ഇരട്ടിയായി. കര്‍ഷകര്‍ക്ക് സന്തോഷം.
പാലക്കാട് മീനാക്ഷിപ്പുരം, കൊഴിഞ്ഞമ്പാറ മേഖലകളിലെ തെങ്ങിന്‍തോപ്പിനു 6 മാസം മുമ്പ് 25–35 ലക്ഷം രൂപ വരെയായിരുന്നു നിരക്ക്. ഇന്നത് 80 ലക്ഷം എന്ന നിരക്കിലെത്തി. 70 മുതല്‍ 80 വരെ തെങ്ങുകളുണ്ടാകും ഒരേക്കറില്‍. ഒരുക്കോടിക്കു മുകളില്‍ വിലയില്‍ വില്‍പ്പന നടന്ന തോപ്പുകളുണ്ടിവിടെ.
തേങ്ങക്ക് നിലവില്‍ കേരളത്തിനേക്കാള്‍ തമിഴ്‌നാട്ടില്‍ ആവശ്യക്കാരുണ്ടായതാണ് എല്ലാത്തിനും കാരണം. എന്നാല്‍ ഈ വിറ്റുപ്പോയ തെങ്ങുകളിലൊന്നും ഇനി കള്ളുചെത്തു പറ്റില്ലെന്ന നിരാശ ചിലര്‍ പറഞ്ഞു വെക്കുന്നുണ്ട്.