TOPICS COVERED

സിപിഎം പ്രവര്‍ത്തകരുടെ വാളിനാല്‍ രണ്ടുകാലുകള്‍ നഷ്ടപ്പെട്ട നേതാവാണ് സി.സദാനന്ദന്‍. മുപ്പതു വര്‍ഷം മുമ്പ് അരിഞ്ഞെടുക്കപ്പെട്ടതിന് പകരം കൃത്രിമക്കാലില്‍ നിന്നുകൊണ്ടാണ് രാഷ്ട്രീയത്തിന്‍റെ ചവിട്ടുപടികളേറിയത്. അക്രമരാഷ്ട്രീയത്തിനെതിരെ വേണ്ടിവന്നാല്‍ രാജ്യസഭയില്‍ ശബ്ദമുയര്‍ത്തുമെന്ന് നിയുക്ത രാജ്യസഭാംഗം സി.സദാനന്ദന്‍  വ്യക്തമാക്കി. 

1994 ജനുവരി 25ലെ ആ രാത്രിയെ കുറിച്ചാണ് അധ്യാപകന്‍ കൂടിയായിരുന്ന വി സദാനന്ദന്‍ ഈ പറഞ്ഞത്. രണ്ട് കാലുകള്‍ അന്ന് സിപിഎം പ്രവര്‍ത്തകര്‍ മുറിച്ച് വേര്‍പ്പെടുത്തി. കാലുകള്‍ രണ്ടും വലിച്ചിഴച്ചു. വേദന തിന്ന് ജീവിച്ച സദാനന്ദന്‍ ഇന്ന് ഭൂതകാലത്തെ ദുസ്വപ്നം പോലെയാണ് ഓര്‍ക്കുന്നത്.

അക്രമരാഷ്ട്രീയത്തില്‍ ബിജെപിക്ക് ഉയര്‍ത്തിക്കാണിക്കാണിക്കാന്‍ മികച്ച നേതാവ് തന്നെ സദാന്ദന്‍. രാജ്യസഭയില്‍ വേണ്ടിവന്നാല്‍ താന്‍ അതിനെതിരെ എണീറ്റുനിന്ന് സംസാരിക്കുമെന്ന് നിയുക്ത എംപി. എട്ട് സിപിഎം പ്രവര്‍ത്തകരെയായിരുന്നു സദാനന്ദനെ കൊല്ലാന്‍ ശ്രമിച്ചതിന് കീഴ്കോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നത്. പിന്നീട് ഹൈക്കോടതി ഇത് ശരിവെച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.