viral-insta-girl

TOPICS COVERED

പലതരം ചലഞ്ചുമായി തങ്ങളുടെ ഫോളോവേഴ്സിന്‍റെ എണ്ണം വര്‍ധിക്കാന്‍ നെട്ടോട്ടം ഓടുന്ന വ്ലോഗര്‍മാരുടെ വിഡിയോ ദിവസവും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചലഞ്ചുമായി ജനങ്ങളുടെ ഇടയിലേയ്ക്ക് ചെന്ന് തങ്ങളുടെ പേജ് ഫോളോ ചെയ്തിട്ടുണ്ടോ? ഈ ചലഞ്ഞ് ചെയ്താല്‍ പണം തരാം, മന്തി വാങ്ങിത്തരാം എന്നൊക്കെ പറഞ്ഞാണ് ഇവര്‍ വ്യൂസ് കൂട്ടുന്നത്. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഒരു അരി പെറുക്കല്‍ ചലഞ്ചും സമ്മാനമായി കിട്ടിയ തുകയ്ക്ക് കുട്ടി നല്‍കിയ മറുപടിയും.

ബസ് കാത്ത് നില്‍ക്കുന്ന കുട്ടിയുടെ അടുത്ത് വ്ലോഗര്‍ ചെന്ന് അരിപെറുക്കുന്ന ചലഞ്ച് പറയുന്നു. ഒരു അരിക്ക് 20 രൂപ വീതം കിട്ടുമെന്നും ഇരുപത് സെക്കന്‍റാണ് സമയം എന്നും പറയുന്നു. പെണ്‍കുട്ടി 20 സെക്കന്‍റ് കൊണ്ട് 17 അരി പെറുക്കി. ഒപ്പം വ്ലോഗറെ ഫോളോ ചെയ്തിട്ടുണ്ടേല്‍ ആയിരം രൂപയോ 25 കിലോ അരിയോ തരുമെന്നും വ്ലോഗര്‍ പറയുന്നു. 

എന്നാല്‍ ഒരു നിമിഷം പോലും ആലോചിക്കാതെ ആ പെണ്‍കുട്ടി പറയുന്നു. എനിക്ക് 25 കിലോ അരിമതി ചേട്ടാ.. വീട്ടുകാര്‍ക്ക് ഉപകാരമാകുമല്ലോ എന്ന്, പിന്നീട് പെണ്‍കുട്ടി പിതാവിനൊപ്പം ചെന്ന് അരിവാങ്ങുന്നതും വിഡിയോയില്‍ കാണാം. കമന്‍റ് നിറയെ പെണ്‍കുട്ടിയെ അഭിനന്ദിച്ചുള്ളവയാണ്. ‘വിശപ്പിന്റെ വില ആ കുട്ടിക്ക് അറിയാം അതുകൊണ്ടാണ് ആ കുട്ടി അരി മതി എന്ന് പറഞ്ഞത്, മറ്റുള്ളവർ ആയിരുന്നു എങ്കിൽ 1000വാങ്ങി നേരെ വല്ല ഹോട്ടലിൽ പോയേനെ’, എന്നൊക്കെയാണ് കമന്‍റ് പൂരം.

ENGLISH SUMMARY:

The video shows a vlogger approaching a young girl waiting for a bus. He challenges her to pick up as many grains of rice as possible in 20 seconds, promising ₹20 for each grain. The girl manages to pick up 17 grains within the time limit. The vlogger then offers her a choice: ₹1,000 in cash or a 25 kg sack of rice, provided she follows his page. Without a moment's hesitation, the girl chooses the 25 kg sack of rice, explaining, "I just need the rice, Chetta (brother)... it will be useful for my family." The video concludes with the girl, accompanied by her father, collecting the sack of rice. Her selfless decision, prioritizing her family's needs over money, has touched many online, making the video a viral sensation