ksrtc-phone

TOPICS COVERED

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ചു. ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാൽ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്നു ചീഫ് സെക്രട്ടറി ഉത്തരവിൽ വ്യക്തമാക്കി.

പാൽ, പത്ര വിതരണം, ആശുപത്രി പ്രവർത്തനം തുടങ്ങിയവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്

അതേ സമയം കെഎസ്ആര്‍ടിസിയിലേയ്ക്ക് ഇന്നലെ മുതല്‍ യാത്രക്കാരായ ആളുകളുടെ ഫോണ്‍വിളിയാണ്. ബസ് സര്‍വീസ് ഉണ്ടോ?, ബുക്ക് ചെയ്ത പൈസ തിരിച്ച് കിട്ടുമോ, തുടങ്ങി നിരവധി ചോദ്യങ്ങളാണ്. നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. എന്നാല്‍ സ്വകാര്യ ബസിനെ ആശ്രയിക്കാം എന്നുവച്ചാല്‍ അതും സര്‍വീസ് നടത്തില്ല. അതേസമയം, പണിമുടക്കിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന എംബിഎ രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി. പരീക്ഷ ഈ മാസം 27 ന് നടത്തും. കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. 

നിലവിലെ സാഹചര്യത്തിൽ കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ, ടാക്സി, ഓട്ടോ, സ്കൂളുകൾ, ബാങ്ക്, സർക്കാർ ഓഫിസുകൾ തുടങ്ങിയവയെ എല്ലാം പണിമുടക്ക് ബാധിക്കും. ശുദ്ധജലം, പാൽ, പത്ര വിതരണം, ആശുപത്രി പ്രവർത്തനം തുടങ്ങിയവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെ എസ് ആർ ടി സിയിലെ ബഹുഭൂരിപക്ഷം ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ, ടാക്സി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. അതു കൊണ്ടു തന്നെ സ്വകാര്യ വാഹനങ്ങൾ മാത്രമേ റോഡിലിറങ്ങാൻ സാധ്യതയുള്ളൂ. പണിമുടക്കുന്നവരിൽ ബാങ്ക് ജീവനക്കാരും ഉൾപ്പെടുന്നതിനാൽ ബാങ്കുകളും പൂട്ടിക്കിടക്കും. കളക്റ്ററേറ്റ് ഉൾപ്പെടെ ഉള്ള കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫിസുകളും നിശ്ചലമാകുമെന്ന് ഉറപ്പാണ്. 

സ്കൂൾ, കോളേജ് അധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. കാലിക്കറ്റ്, കണ്ണൂർ, കേരള, എം ജി സർവകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. ഫാക്ടറികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയും അറഞ്ഞു കിടക്കും. മാളുകളും കടകളും മറ്റു വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാതെയും കടകൾ തുറക്കാതെയും സഹകരിക്കണമെന്ന് വിവിധ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന എംബിഎ രണ്ടാം സെമസ്റ്റര്‍ പരീക്ഷ മാറ്റി. പരീക്ഷ ഈ മാസം 27 ന് നടത്തും. കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

ENGLISH SUMMARY:

A 24-hour nationwide strike by ten opposition trade unions has begun in protest against the Central Government’s alleged anti-labour policies. The strike will continue until midnight today. In Kerala, all examinations scheduled for today at Kerala, MG, Calicut, and Kannur Universities have been postponed. The state government has issued a directive restricting government employees from taking leave today, warning that absence without valid reasons will lead to salary deductions.