Image Credit: AFP (Left), Pinarayi Vijayan (Right: Rahul R. Pattom, Manorama )

Image Credit: AFP (Left), Pinarayi Vijayan (Right: Rahul R. Pattom, Manorama )

ചികില്‍സാര്‍ഥം അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ സൈബര്‍ ആക്രമണം. ടെക്സസില്‍ 24 പേര്‍ മരിച്ച മിന്നല്‍ പ്രളയവുമായി ബന്ധപ്പെടുത്തിയാണ് മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശങ്ങളും പരിഹാസങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മുഖ്യമന്ത്രി യാത്ര തിരിച്ചുവെന്ന് അറിഞ്ഞതും പ്രളയമുണ്ടായി എന്നൊക്കെയുള്ള പരാമര്‍ശങ്ങളാണ് ട്രോള്‍ എന്ന പേരില്‍ നിറയുന്നത്. ജപ്പാനില്‍ ദുരന്തമുണ്ടാകുമെന്നായിരുന്നു പ്രവചനമെന്നും എന്നാല്‍ പിണറായി അമേരിക്കയ്ക്ക് തിരിച്ചതോടെ ജപ്പാന്‍ രക്ഷപെട്ടുവെന്നും ചിലര്‍ ആക്ഷേപിക്കുന്നു.

COMFORT, TEXAS - JULY 04: Boerne Search and Rescue teams coordinate operations near the flooded Guadalupe River on July 4, 2025 in Comfort, Texas. Heavy rainfall caused flooding along the Guadalupe River in central Texas with multiple fatalities reported.   Eric Vryn/Getty Images/AFP (Photo by Eric Vryn / GETTY IMAGES NORTH AMERICA / Getty Images via AFP)

കോട്ടയം മെഡിക്കല്‍ കോളജിലെ പഴയ കെട്ടിടം ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയുടെ രാജി വാങ്ങിയശേഷം വേണമായിരുന്നു മുഖ്യമന്ത്രി വിദേശത്ത് ചികില്‍യ്ക്ക് പോകാനെന്ന് പ്രതിപക്ഷ നേതാക്കള്‍ ഉയര്‍ന്ന വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ കമന്‍റുകള്‍ക്കൊപ്പമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിക്ക് വിദേശത്ത് ചികില്‍സ വേണ്ട അസുഖമാണ് ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം തുടര്‍ ചികില്‍സയ്ക്കാണ് പോകുന്നതെന്നും മറ്റുചിലര്‍ വിശദീകരിക്കുന്നുമുണ്ട്. കേരളത്തിലെ ആരോഗ്യരംഗം മോശമായത് കൊണ്ടല്ല മയോ ക്ലിനിക്കിലേക്ക് പോകുന്നതെന്നും ലോകത്തെ ഏറ്റവും മെച്ചപ്പെട്ട ചികില്‍സ ലഭിക്കുന്ന സ്ഥലം അതായതിനാല്‍ കേരളത്തിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് പോകുന്നതെന്നുമുള്ള കുറിപ്പുകള്‍ വൈറലാണ്. 

രാവിലെ നാലുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും അമേരിക്കയിലേക്ക് പുറപ്പെട്ടത്. തുടര്‍ ചികില്‍സയ്ക്കായാണ് യാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 10 ദിവസം അമേരിക്കയില്‍ തങ്ങും. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ സംസ്ഥാനത്തിന്‍റെ ഭരണ നിയന്ത്രണത്തിനായി മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കും. 

ENGLISH SUMMARY:

Online trolls are targeting Kerala CM Pinarayi Vijayan's US medical visit, mockingly connecting his departure to Texas's flash floods and suggesting it averted a prophesied disaster in Japan. The cyberbullying intensifies as opposition leaders demand his return and the Health Minister's resignation following the Kottayam Medical College building collapse