കേരള സര്‍വകലാശാലയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെ ഹോസ്റ്റൽ മെസിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാര്‍ഥിക്ക് ഇന്നലെ ഉച്ചയ്ക്ക് ഊണിനൊപ്പം ലഭിച്ച സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്.
വിദ്യാർത്ഥികൾ ഉടന്‍ തന്നെ ക്യാമ്പസ് അധികൃതരെ വിവരമറിയിച്ചു. വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്ന് അധികൃതർ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പരാതി നൽകുകയും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി സാമ്പാർ നശിപ്പിക്കുകയും ചെയ്തു.
ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷണമെത്തിക്കുന്നത് ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിൽ നിന്നാണ്. ഹോസ്റ്റലില്‍ 150 ഓളം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ബിരുദാനന്തര ഗവേഷക വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിലും ഇതേ സാമ്പാറാണ് നൽകിയത്. വിദ്യാർഥികൾക്കുള്ള ഭക്ഷണം എത്തിക്കുന്ന കരാറുകാർക്കെതിരെ കടുത്ത സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.