fathima-thahiliya

എസ്എഫ്‌ഐ 18ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായുള്ള മുന്‍ നേതാക്കളുടെ സംഗമത്തില്‍ സ്ത്രീകളുടെ അസാന്നിധ്യത്തെ പരിഹസിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്‌ലിയ. ‘ഇതെന്താ, താലിബാന്റെ വിദ്യാർഥി സമ്മേളനമാണോ? അതോ, ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്തവരുടെ സമ്മേളനമോ? മുങ്ങിത്തപ്പിയിട്ടും, ഒരൊറ്റ സ്ത്രീയേയും ഇതിൽ കാണുന്നില്ലല്ലോ’ എന്ന് എസ്എഫ്ഐ മീറ്റിന്റെ പോസ്റ്റർ പങ്കുവെച്ച് തെഹ്‌ലിയ ചോദിക്കുന്നു.

ജൂൺ 28ന് നടന്ന പരിപാടിയുടെ പോസ്റ്ററാണ് ഫാത്തിമ പങ്കുവെച്ചിരിക്കുന്നത്. എസ്എഫ്‌ഐയുടെ മുൻ അഖിലേന്ത്യാ നേതാക്കളടക്കമാണ് പോസ്റ്ററിലുള്ളത്. ബിമൻ ബോസ് മുതൽ വിക്രം സിങ് വരെയുള്ള നേതാക്കളിൽ ഒരൊറ്റ സ്ത്രീ പോലുമില്ലെന്നാണ് ഫാത്തിമ ചൂണ്ടിക്കാട്ടുന്നത്. 

ഫാത്തിമയുടെ കുറിപ്പ്

‘ഇതെന്താ, 

താലിബാന്റെ വിദ്യാർത്ഥി സമ്മേളനമാണോ? 

അതോ, 

ആറാം നൂറ്റാണ്ടിൽ നിന്ന് ബസ് കിട്ടാത്തവരുടെ സമ്മേളനമോ? 

മുങ്ങിത്തപ്പിയിട്ടും,

ഒരൊറ്റ സ്ത്രീയേയും ഇതിൽ കാണുന്നില്ലല്ലോ?’

ENGLISH SUMMARY:

Muslim League leader Fathima Thahiliya has sparked controversy by sarcastically comparing an SFI (Students' Federation of India) student conference to a "Taliban student conference