leo-pard

TOPICS COVERED

പാലക്കാട്‌ മലമ്പുഴ കാഞ്ഞിരക്കടവിൽ യുവതിയുടെ തൊട്ടു സമീപം പുലിയെത്തി. നവോദയ സ്കൂളിന് സമീപം പ്രസന്നയുടെ വീട്ടിലെത്തിയ പുലി കണ്മുന്നിലൂടെ ഓടി. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് വീട്ടിലേക്ക് പുലിയെത്തുന്നത്. ഇന്നലെ വൈകീട്ടു ആറരയോടെയാണ് വീടിനു സമീപത്തേക്ക് പുലിയെത്തിയത്. വളർത്തു നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ പ്രസന്ന തൊട്ടു മുന്നിൽ പുലിയെ കണ്ടു. പുലി പിന്നീട് ഓടി മറഞ്ഞു. പുലിയുടെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയില്‍ യിൽ പതിഞ്ഞിരുന്നു.

പതുങ്ങിയിരുന്ന പുലി കോഴിക്കൂട് ലക്ഷ്യം വെച്ചാണ് ഓടിയടുത്തത്. കഴിഞ്ഞ 14 നും വീട്ടിലേക്ക് പുലിയെത്തിയിരുന്നു. അന്ന് 5.30 യോടെയെത്തിയ പുലി രണ്ടു കോഴികളെ കടിച്ചു കൊണ്ട് പോയിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയെങ്കിലും ആ പുലിയെ കണ്ടിരുന്നില്ല.

പിന്നീട് CCtv പരിശോധിച്ചപ്പോഴാണ് പുലിയെന്ന് മനസ്സിലായത്. പൂർണമായും ജനവാസമേഖലയായ കാഞ്ഞിരക്കടവിൽ പുലി സാന്നിധ്യം കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചു. നിരീക്ഷണം ശക്തമാക്കി. ആശങ്കപ്പെടേണ്ടതില്ലെന്നാണ് അറിയിച്ചത്.

ENGLISH SUMMARY:

In a frightening incident near Malampuzha, Palakkad, a tiger was spotted just steps away from a young woman outside her house near Navodaya School. This marks the second sighting in two weeks at the same residence. The tiger’s movement was captured on the home's CCTV footage.