കൊല്ലം തലവൂര്‍ സ്കൂളില്‍ പ്രധാന അധ്യാപിക സിന്ധു ടീച്ചറെ അന്വേഷിച്ചെത്തിയാല്‍ ടീച്ചര്‍മാരും വിദ്യാര്‍ഥികളും ആകെ കണ്‍ഫ്യൂഷന്‍ ആകും. ഹൈസ്കൂളിലും ഹയര്‍ സെക്കന്‍ററിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ഇങ്ങനെ മൂന്നിടത്തും പ്രധാന അധ്യാപികമാര്‍ സിന്ധു ടീച്ചര്‍മാരാണ്. മൂന്നു പേരും ഒരേ ദിവസമാണ് ചുമതലയേറ്റത്.
ഒരാള്‍ ഹയര്‍സെക്ന്‍ററി പ്രധാനാധ്യാപിക, ഒരാള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി അധ്യാപിക മൂന്നാമത്തെയാള്‍ ഹൈസ്കൂള്‍ പ്രധാന അധ്യാപിക. അധ്യന വര്‍ഷം ആരംഭിച്ചപ്പോള്‍ ഏതു സിന്ദു ടീച്ചര്‍, എവിടത്തെ സിന്ധു ടീച്ചര്‍ എന്നതു സ്കൂളില്‍ ആകെ കണ്‍ഫ്യൂഷന്‍ ആയിരുന്നു.
കേള്‍ക്കുന്നവര്‍ക്ക് മാത്രമല്ല ടീച്ചര്‍മാര്‍ക്കും ആദ്യം ഇതു കൗതുകമായിരുന്നു. മൂന്നു പേരും കൂടി പോകുമ്പോള്‍ സിന്ധു ടീച്ചറെയെന്നു വിളിക്കുമ്പോള്‍ മൂന്നു പേരും തിരിഞ്ഞു നോക്കുന്നത് പതിവെന്നു വിദ്യാര്‍ഥികള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ കൂടിയെത്തിയപ്പോള്‍ സ്കൂളിലെ അധ്യാപകര വിദ്യാര്‍ഥികളും ഇവരെ സിന്ദൂരങ്ങളായാണ് കാണുന്നത്.