റേഞ്ച് റോവർ പാഞ്ഞുകയറി കൊച്ചിയിൽ ഷോറൂം ജീവനക്കാരൻ മരിച്ചതിന്റെ കാരണം മാനുഷിക പിഴവെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹനം ഇറക്കേണ്ടത് അംഗീകൃത ഡീലർ, അല്ലെങ്കിൽ ഷോറൂമുമായി ബന്ധപ്പെട്ടവരാണെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ. അസിം മനോരമ ന്യൂസിനോട് പറഞ്ഞു.
വിഷയത്തിൽ എന്ത് നടപടി എന്നത് ആലോചനയിലാണെനും എം.വി.ഡി പറഞ്ഞു. അപകടത്തെക്കുറിച്ച് വിശദമായ പരിശോധനയ്ക് ശേഷമാണ്, അപകടകാരണം മെക്കാനിക്കൽ പ്രശ്നമല്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്.
സാങ്കേതിക വശങ്ങൾ അറിയാതെയാണ് ലോറിയിൽ നിന്ന് വാഹനം ഇറക്കിയത്. അപകടത്തിൽ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യറാണ് മരിച്ചത്. വാഹനം ട്രക്കിൽ നിന്ന് ഇറക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി പിന്നിൽ നിൽക്കുകയായിരുന്ന റോഷന്റെ ദേഹത്തുകൂടി നിയന്ത്രണം വിട്ടുവന്ന വാഹനം കയറിയിറങ്ങുകയായിരുന്നു. പാലാരിവട്ടം സ്വദേശി ആൻഷാദാണ് വാഹനം ഓടിച്ചിരുന്നത്. മന:പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.