TOPICS COVERED

'ഭാരതാംബ' വിഷയത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാർ. ജനങ്ങൾക്ക് ഒരു ഗുണവും ഇല്ലാത്ത ഒരു ചിത്രവും പൊക്കി പിടിച്ചു രാഷ്ട്രീയം കളിക്കുക അല്ല തന്‍റെ ഉത്തരവാദിത്തം എന്ന് ഗവര്‍ണര്‍ മനസ്സിലാക്കണമെന്ന്  അഖില്‍ മാരാർ പറഞ്ഞു. ‘പിണറായി വിജയൻ രാഷ്ട്രീയമായി വെല്ലുവിളി നേരിടുന്ന സാഹചര്യം ഉണ്ടോ അപ്പോൾ ഗവർണ്ണർ രക്ഷയ്‌ക്കെത്തും. തമ്പാക്ക് ചവച്ചു കുട്ടികുരങ്ങന്മാരോട് വെല്ലുവിളി ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ജോലി. സത്യത്തിൽ ബിജെപിയുടെ കേരളത്തിലെ കണ്ടന്റ് ക്രിയേറ്റഴ്‌സ് ആണ് ഗവർണർമാർ എന്ന് തോന്നിപോകും’ അഖില്‍ മാരാർ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഇന്ദിരാ ഗാന്ധിയെ വാജ് പേയ് ദുർഗ എന്ന് വിളിച്ചിട്ടുണ്ട് എന്ന് വെച്ചു ദുര്ഗാഷ്ടമിക്ക് ബിജെപിക്കാർ ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിൽ വിളക്ക് കൊളുത്തി ആദരിക്കുമോ എന്നും അഖില്‍ മാരാർ ചോദിക്കുന്നു. ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ ഇവിടെ ചർച്ച ചെയ്യണമെന്നും അഖില്‍ മാരാര്‍ പറയുന്നു.

കുറിപ്പ്

നിനക്ക് ആരുമില്ല എന്ന് തോന്നിയാൽ എല്ലാം നഷ്ടമായി എന്ന് തോന്നിയാൽ നീ ഒന്ന് രാജ് ഭവനിലേക്ക് നോക്കണം നിന്നെ രക്ഷിക്കാൻ അവിടെ ആളുണ്ടാകും..മോദിജി പിണറായിജിയോട് രഹസ്യമായി പറഞ്ഞ വാക്കാണ്... വാക്കാണ് സത്യം..

നിങ്ങൾ ഓർക്കുന്നുണ്ടോ എന്നറിയില്ല എപ്പോഴൊക്കെ പിണറായി വിജയൻ രാഷ്ട്രീയമായി വെല്ലുവിളി നേരിടുന്ന സാഹചര്യം ഉണ്ടോ അപ്പോൾ ഗവർണ്ണർ രക്ഷയ്‌ക്കെത്തും.. തമ്പാക്ക് ചവച്ചു കുട്ടികുരങ്ങന്മാരോട് വെല്ലുവിളി ആയിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ ജോലി.. സത്യത്തിൽ ബിജെപിയുടെ കേരളത്തിലെ കണ്ടന്റ് ക്രീയേറ്റഴ്‌സ് ആണ് ഗവർണർമാർ എന്ന് തോന്നിപോകും.. കഴിഞ്ഞ ദിവസം ചൂരൽമലയിൽ ഉരുൾ പൊട്ടി.. വില്ലേജ് ഓഫീസറെ ജനങ്ങൾ കയറി അടിച്ചു.. വലിയ പ്രതിഷേധങ്ങൾ  അവിടെ നടക്കുന്നു.. ഒരു വർഷമായി ജനങ്ങളുടെ കൈയിൽ നിന്നും 765കോടി പിരിച്ചു വെച്ച പിണറായിയെ ജനങ്ങൾ പഞ്ഞിക്കിടും എന്ന് കണ്ടപ്പോൾ രക്ഷകനായി ഗവർണർ അവതരിച്ചു..ജനങ്ങൾക്ക് ഒരു ഗുണവും ഇല്ലാത്ത ഒരു ചിത്രവും പൊക്കി പിടിച്ചു രാഷ്ട്രീയം കളിക്കുക അല്ല തന്റെ ഉത്തരവാദിത്തം എന്ന് അദ്ദേഹം മനസ്സിലാക്കുക..ഇന്ദിരാ ഗാന്ധിയെ വാജ് പേയ് ദുർഗ എന്ന് വിളിച്ചിട്ടുണ്ട് എന്ന് വെച്ചു ദുര്ഗാഷ്ടമിക്ക് ബിജെപിക്കാർ ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിൽ വിളക്ക് കൊളുത്തി ആദരിക്കുമോ.. നിങ്ങൾ ആരാധിക്കുന്ന ചിന്ഹങ്ങൾ, കൊടികൾ, ബിംബങ്ങൾ ഇവയൊക്കെ മറ്റുള്ളവർ സ്വീകരിക്കണം എന്ന് ഭരഘടന പദവിയിൽ ഇരുന്ന് ഒരാൾ ചെയ്യുന്നത് ശെരിയാണോ..ഇതൊക്കെ ശെരിയല്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാം..ഗവർണ്ണരുടെ ഇമ്മാതിരി തറ വേലകൾ മാധ്യമങ്ങളും പ്രതിപക്ഷവും തള്ളി കളഞ്ഞിട്ട് ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ ഇവിടെ ചർച്ച ചെയ്യണം..ചുരുക്കം പറഞ്ഞാൽ കാവി കൊടി പിടിച്ച ഭാരതത്തിന്റെ അമ്മ മൂലം വയനാട്ടിലെ എല്ലാം നഷ്ടപ്പെട്ട ഒരുപറ്റം ജനതയുടെ കണ്ണീർ കേരളത്തിലെ മാധ്യമങ്ങൾ മുക്കി..രാജ്യസ്നേഹം വാക്കിലല്ല പ്രവർത്തിയിലൂടെ ആണ് തെളിയിക്കേണ്ടത്..

ഭാരത മാതാവിന് പ്രണാമം

ENGLISH SUMMARY:

Akhil Marar has sharply criticized the film Bharathamba, describing it as “a film with no benefit to the public.” In a Facebook post, Marar said that elevating such films and playing politics is not the Governor’s responsibility, emphasizing that Governor Arif Mohammed Khan should understand this. He alleged that whenever Chief Minister Pinarayi Vijayan faces political challenges, the Governor rushes to his aid. Marar also accused Khan of challenging “tobacco-chewing young monkeys,” and claimed that Governors in Kerala increasingly seem like “content creators for the BJP