അതിജീവിതയെ അപമാനിച്ച സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇന്‍ഫ്ളുവന്‍സര്‍ റിയാസ് സലിം. ദിലീപിനെ അനുകൂലിച്ച് ഒന്നിലധികം പോസ്റ്റുകളാണ് അഖില്‍ സമൂഹമധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇതിനിടയ്ക്ക് അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുമുണ്ടായിരുന്നു.
റേപ്പ് കൾച്ചറിന്‍റെ ഏറ്റവും അറപ്പുളവാക്കുന്നതും ഛർദ്ദിക്കാൻ തോന്നുന്നതുമായ മനുഷ്യരൂപമാണ് അഖിലെന്ന് റിയാസ് സലിം പറഞ്ഞു. രണ്ട് പെണ്‍കുട്ടികളുള്ള അഖില്‍ മാരാര്‍, അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത് . അതിനായി അതീജിവിത അപമാനിതയയായ കാറില്‍ ഇത്തരത്തിലൊരു ബലപ്രയോഗം നടക്കുമോ എന്നും അത് മൊബൈല്‍ ഫോണില്‍ പകര്‍ത്താനാകുമോ എന്നുമാണ് ചോദിക്കുന്നത്. അതിജീവിത ഡ്രൈവറെ പ്രതിരോധിക്കുകയോ ആക്രമിക്കുകയോ ചെയ്തിരുന്നെങ്കില്‍ കാറിന്‍റെ നിയന്ത്രണം വിടുകയോ ഇടിക്കുകയോ ചെയ്യുമായിരുന്നു. അതും സംഭവിച്ചില്ല,' എന്നും അഖില്‍ പറഞ്ഞതായി റിയാസ് കുറിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ച് അഖില്‍ മാരാര്‍ രംഗത്തെത്തിയത്. പോലീസുദ്യോഗസ്ഥൻമാരിൽ നിന്നും മനസാക്ഷിയുള്ള മാധ്യമപ്രവർത്തകരിൽ നിന്നും അറിഞ്ഞ സത്യങ്ങൾ എന്ന് പറഞ്ഞായിരുന്നു അഖിലിന്‍റെ പോസ്റ്റ്. ആരും പറയാതെയാണ് പൾസർ സുനി ഇത് ചെയ്തതെന്ന് വാദിച്ച അഖില്‍ പീഡിപ്പിക്കാൻ ആരെങ്കിലും പറയണം എന്ന നിർബന്ധം മലയാളികൾക്ക് എന്ന് തൊട്ടാണ് വന്നതെന്നാണ് കുറിപ്പില്‍ ചോദിച്ചത്. ഇത്രയും വിവരം കെട്ട ഒരു പ്ലാനിങ് ഒന്നര കോടി കൊടുത്തു ദിലീപ് ചെയ്യുമോ എന്നും ബുദ്ധിയുള്ള ദിലീപിന് ഇതേ കാര്യം റിസ്ക് ഇല്ലാതെ നടപ്പിലാക്കാൻ ശ്രമിച്ചാൽ പോരെ എന്നും ഫേസ്ബുക്കില്‍ പങ്കുവച്ച ദീര്‍ഘമായ കുറിപ്പില്‍ അഖില്‍ ചോദിച്ചിരുന്നു.