തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തില്‍ എല്‍ഡിഎഫിനെതിരെ പരിഹാസവുമായി സംവിധായകന്‍ അഖില്‍ മാരാര്‍. ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കുമെന്നും കമ്മ്യൂണിസ്റ് മൂല്യം ഉള്ള ജനത പിണറായി വിജയനെ ആട്ടി ഇറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടമെന്നും അഖില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

'സ്വർണ്ണം കട്ടവനാരപ്പാ....സഖാക്കളാണെ അയ്യപ്പാ...

ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കും...കമ്മ്യൂണിസ്റ് മൂല്യം ഉള്ള ജനത പിണറായി വിജയനെ ആട്ടി ഇറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടം.. വിജയം സൂഷ്മതയോടെ കൈകാര്യം ചെയ്തു മുന്നേറാൻ UDF ന്റെ പോരാളികൾക്ക് കഴിയട്ടെ. എല്ലാ വിധ ആശംസകളും,' അഖില്‍ കുറിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് യുഡിഎഫ് നടത്തുന്നത്. തൃശൂര്‍, കൊച്ചി കോര്‍പറേഷനുകള്‍ തിരിച്ചുപിടിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ നിലനിര്‍ത്തുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലത്തും യുഡിഎഫ് മുന്നേറ്റമാണ്. ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുന്നേറ്റം പ്രകടനം. ജില്ലാ പഞ്ചായത്തുകളിലും എല്‍.ഡി.എഫ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കൊല്ലത്തും എല്‍.ഡി.എഫിന് കൊല്ലത്ത് വന്‍ തിരിച്ചടിയാണ് ലഭിക്കുന്നത്. 

ENGLISH SUMMARY:

Akhil Marar criticizes LDF after UDF's performance in the local elections. Marar stated that the people with secular values will decide who should rule this country, and the biggest achievement of this election is that the people with communist values are driving out Pinarayi Vijayan.