TOPICS COVERED

സഹോദരിയെ മര്‍ദിച്ചതിനും വീട്ടുകാരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും ഗ്രീൻ ഹൗസ് ക്ളീനിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ വൈറലായ ആലപ്പുഴക്കാരന്‍ രോഹിതിനെതിരെ കേസെടുത്തിരുന്നു. സഹോദരിയുടെയും അമ്മയുടെയും പരാതിയിലാണ് ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തത്. സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. സഹോദരിയെയും അമ്മയെയും അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

ഇപ്പോഴിതാആലപ്പുഴ ബീച്ചില്‍ ക്ലീനിംഗുമായി എത്തിയിരിക്കുകയാണ് രോഹിത്. ജൂണ്‍ 23ന് ആരംഭിച്ച ക്ലീനിങ് 29ന് അവസാനിക്കും. ആദ്യദിവസത്തെ ദൗത്യത്തില്‍ എട്ട് സിറിഞ്ചുകൾ, ആറ് വയലുകൾ, രണ്ട് നീഡിലുകൾ, ഒരു യൂറിനറി കത്തീറ്റർ എന്നിവ കിട്ടിയെന്നാണ് രോഹിത്തിന്‍റെ കുറിപ്പില്‍ പറയുന്നത്.  ഇതിനോടുള്ള പ്രതികരണം പക്ഷേ ഇരുവരെയും വിമര്‍ശിച്ചുകൊണ്ടുള്ളതാണ്. 

ഇക്കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് സഹോദരിയെ മര്‍ദിച്ചതിന് രോഹിത് എന്ന പ്രഷ്നേഷിനെതിരെ കേസെടുത്തത്. സഹോദരിയുടെ പേരിലുള്ള സ്വര്‍ണം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ കുടുംബപ്രശ്‌നത്തിലേക്കും മര്‍ദനത്തിലേക്കും നയിച്ചത്. പിന്നീട് രോഹിത്തും ഭാര്യയും അമ്മയ്ക്കും സഹോദരിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സൈബര്‍ ഇടത്തില്‍ വലിയ ചര്‍ച്ചയായതോടെ തങ്ങളുടെ ഭാഗം പറഞ്ഞ് വീട്ടുകാരും രംഗത്തെത്തി. വീടും പരിസരവും മറ്റും വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ഒരു കമ്പനിയും ഇയാള്‍ നടത്തുന്നുണ്ട്. ക്ലീനിങ്ങുമായി ബന്ധപ്പെട്ട വിഡിയോകളാണ് ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.

ENGLISH SUMMARY:

Alappuzha: Rohit, a popular vlogger from Alappuzha known for his YouTube channel "Green House Cleaning," has started a clean-up drive at Alappuzha Beach with his wife. The initiative, which began on June 23rd and is set to conclude on June 29th, saw them collect items like eight syringes, six vials, two needles, and a urinary catheter on the first day, as per Rohit's social media post.