death-shanat

പൊന്നുമോന് വേണ്ടി ആ അമ്മ കൊണ്ടുവന്ന സമ്മാനത്തിനു കാത്തുനിൽക്കാതെ അവന്‍ യാത്രയായപ്പോള്‍ ആ കാഴ്ച കണ്ട് ഒരു നാട് ഒന്നാകെയാണ് കണ്ണീരടിഞ്ഞത്. അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയാപ്പോള്‍ നാട് വിങ്ങി. ഷാനറ്റിന്റെ വലിയ ആഗ്രഹമായിരുന്നു സ്മാർട് വാച്ച്. അമ്മ ജിനു ആദ്യ ശമ്പളത്തിൽനിന്നു മകനു സ്മാർട് വാച്ച് വാങ്ങി. നാട്ടിൽ എത്തിയപ്പോൾ പക്ഷേ, മകന്റെ ചേതനയറ്റ ശരീരമാണ് അമ്മയെ കാത്തിരുന്നത്. വാച്ച് അവന്റെ മൃതദേഹത്തിൽ വച്ചാണ് അമ്മ യാത്രയാക്കിയത്. 

അണക്കര ഒലിവുമല സെന്റ് ജോൺസ് യാക്കോബായ പള്ളിയിലായിരുന്നു സംസ്കാരം. അണക്കര ചെല്ലാർകോവിലിനു സമീപം കഴിഞ്ഞ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണു വിദ്യാർഥികളും സുഹൃത്തുക്കളുമായ വെള്ളറയിൽ ഷാനറ്റ് ഷൈജു, അലൻ കെ.ഷിബു എന്നിവർ മരിച്ചത്. അലന്റെ സംസ്കാരം തൊട്ടടുത്ത ദിവസം നടത്തിയിരുന്നു. കുവൈത്തിൽ ഏജൻസിയുടെ തൊഴിൽത്തട്ടിപ്പിനിരയായി തടങ്കലിൽ കഴിഞ്ഞിരുന്ന ജിനു എത്താൻ വൈകിയതു മൂലമാണു ഷാനറ്റിന്റെ സംസ്കാരം വൈകിയത്. തിങ്കളാഴ്‌ച വൈകിട്ടാണു ജിനു നാ‌ട്ടിലെത്തിയത്.

രണ്ടരമാസംമുമ്പ് കുവൈത്തിലെ ഒരു വീട്ടിൽ ജോലിക്ക് പോയതാണ് ജിനു. ജോലിഭാരവും ആരോഗ്യപ്രശ്‌നങ്ങളുംമൂലം തുടരാൻ പറ്റാത്ത സ്ഥിതിയായി. വാഗ്ദാനംചെയ്ത ശമ്പളവും കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരുസ്ഥലത്ത് തടവിലാക്കി. കുവൈത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽനിന്ന് അവരെ രക്ഷിച്ച് ഇന്ത്യൻ എംബസിയിലെത്തിച്ചു. കോടതി നടപടികൾക്കുശേഷം തടങ്കലിലായിരുന്നു.

ENGLISH SUMMARY:

A tragic incident unfolded as a mother, anticipating her son's joy, returned home with gifts only to find his lifeless body. The entire village was heartbroken witnessing the scene. The boy, Shanat, had deeply wished for a smartwatch. His mother, Jinu, bought him the smartwatch with her first salary, along with chocolates. However, upon her arrival, she was met with the devastating news of her son's passing. In a poignant farewell, the mother placed the smartwatch and chocolates with his body as he was laid to rest, receiving her final kiss and the tributes of thousands.