നാട്ടില്‍ തോറ്റത് വലിയ കാര്യമല്ലെന്ന് എം സ്വരാജ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉയര്‍ത്തി പിടിച്ച രാഷ്ട്രീയത്തിന് പിശക് ഉണ്ടെന്ന് വിലയിരുത്തുന്നില്ലെന്നും വികസനം പറഞ്ഞാണ് വോട്ടര്‍മാരെ സമീപിച്ചത്. അത് വോട്ടര്‍മാര്‍ പരിഗണിച്ചോ എന്ന് സംശയമാണെന്നും എം സ്വരാജ് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമ്പോള്‍ പല തരത്തിലുള്ള വിലയിരുത്തലുകള്‍ വരും. അത് സൂക്ഷ്മമായി വിശകലനം ചെയ്യും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തുമെന്നും സ്വരാജ് പറഞ്ഞു
സ്വന്തം ബൂത്തില്‍ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നു നിന്നതെന്നും സ്വരാജ് ചോദിച്ചു.
പല തരത്തിലുള്ള വിലയിരുത്തലുകൾ വരും. ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് തോന്നുന്നില്ല. സർക്കാരിന്റെ പ്രവർത്തഫലമായി നാട്ടിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി വിശകലനം ചെയ്യും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും. ഞങ്ങൾ ഉയർത്തിപിടിച്ച രാഷ്ട്രീയത്തിന് പിശക് ഉണ്ടെന്ന് വിലയിരുത്തുന്നില്ലെന്നും സ്വരാജ് പറഞ്ഞു.
അൻവർ പിടിച്ച വോട്ടുകളെ സംബന്ധിച്ച വിശദാംശങ്ങെപ്പറ്റി പിന്നീട് ചർച്ച ചെയ്യാം. എല്ലായിടത്തും പ്രതീക്ഷയ്ക്ക് അനുസരിച്ച് മുന്നോട്ടുവരാൻ ഞങ്ങൾക്ക് സാധിച്ചില്ല. എം.വി. ഗോവിന്ദന്റെ പരാമർശം ഇനി പ്രസക്തമല്ല. വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് വച്ചത് നെഗറ്റീവായി ബാധിച്ചിട്ടുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. ഒരു വർഗീയവാദിയുടെയും പിന്തുണ ഞങ്ങൾക്ക് ഒരു കാലഘട്ടത്തിലും ആവശ്യമില്ലെന്നും സ്വരാജ് പറഞ്ഞു.