മുഖ്യ വിവരാവകാശ കമ്മിഷണറെയും വിവരാവകാശ കമ്മിഷണർമാരെയും തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സർക്കാർ നിർദേശിച്ച പേരിനെ രാഹുൽ ഗാന്ധി എതിർത്തത്. ആഭ്യന്തരമന്ത്രി അമിത്ഷായും യോഗത്തിൽ പങ്കെടുത്തു. മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്ക് 83 അപേക്ഷകളും, ഇൻഫർമേഷൻ കമ്മിഷണർ സ്ഥാനത്തേക്ക് 161 അപേക്ഷകളും ലഭിച്ചിട്ടുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പഴ്‌സണൽ ആൻഡ് ട്രെയിനിങ് അറിയിച്ചു.10 ഇൻഫർമേഷൻ കമ്മിഷണർമാരിൽ ആനന്ദി രാമലിംഗം, വിനോദ് കുമാർ തിവാരി എന്നിങ്ങനെ രണ്ട് പേർ മാത്രമേ നിലവിലുള്ളു. എട്ട് ഒഴിവുകൾ നികത്താനുണ്ട്.