തൃശൂർ ചെവ്വൂർ അഞ്ചാം കല്ലിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് പാഞ്ഞുകയറി അമ്മയും മകളും ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു. ചാറ്റൽ മഴയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ്, മൂന്നു പേരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. അപകട ശേഷം ഡ്രൈവർ ഇറങ്ങിയോടി.
തൃപ്രയാറിൽ നിന്നാണ് ബസിൻ്റെ വരവ്. ചെവ്വൂർ അഞ്ചാം കല്ല് സ്റ്റോപ്പിൽ ബസ് കാത്ത് മൂന്ന് സ്ത്രീകൾ നിന്നിരുന്നു . ബസ് വന്നിരുന്നത് ഇറക്കമിറങ്ങിയാണ്. വേഗത കൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ടതായിരിക്കാം. ചെവ്വൂർ സ്വദേശികളായ പ്രേമാവതി , മകൾ സായാഹ്ന , അയൽവാസി സംംഗീത എന്നിവർക്ക് പരുക്കേറ്റു . പ്രേമാവതിയുടെ നില ഗുരുതരമാണ്. മൂന്നു പേരെയും തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട ശേഷം ഡ്രൈവർ ഇറങ്ങിയോടി.