File photo
വയനാട് കണിയാമ്പറ്റയില്‍ തമിഴ്നാട് സ്വദേശികളില്‍ നിന്നും താറാവ് മുട്ട വാങ്ങിയവര്‍ കബളിപ്പിക്കപ്പെട്ടു. ഇരുചക്രവാഹനങ്ങളിലായിരുന്നു വില്‍പ്പനക്കാരുടെ വരവ്. സാധനം വാങ്ങി വീട്ടിലെത്തി പൊട്ടിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞത്. മുട്ടയുടെ മഞ്ഞക്കരുവിനു പകരം കൊഴുത്ത ദ്രാവകം. ഇത് കുറച്ചു കഴിഞ്ഞപ്പോഴേക്കും നിറം മാറി. ചിലതിന്റെ ഉള്‍വശമാണെങ്കില്‍ ജെല്ലി രൂപത്തിലും. പുഴുങ്ങിയ ശേഷം തോട് പൊളിച്ചപ്പോള്‍ കണ്ടത് അകത്ത് വെളുത്ത നിറത്തില്‍ റബര്‍ പന്തിന് സമാനമായ വസ്തു. വിലക്കുറവ് കണ്ടാണ് പലരും മുട്ട വാങ്ങിയത്. 100 രൂപയ്ക്ക് 11 എണ്ണമാണ് കിട്ടിയത്. എന്തായായാലും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.