TOPICS COVERED

വയനാട് കല്‍പ്പറ്റ ടൗണിലെ വീട്ടില്‍ നിന്ന് കാണാതായ മൂന്നര വയസുകാരിയെ ഒന്നര മണിക്കൂര്‍ നീണ്ട തിരച്ചിലിന് ശേഷം വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. രാവിലെ 11 മണിയോടെ കല്‍പ്പറ്റ തുര്‍ക്കി റോഡിലുള്ള വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത് ഏറെ ആശങ്ക പരത്തിയിരുന്നു. ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങി. ഒടുവിലാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ കണ്ടെത്തിയത്. കുട്ടി പുതപ്പു പുതച്ച് ഉറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.